21 പിന്നെ അവറെ കവർന്നകൂം ഒണ്ണെ പട്ടണത്ത്‌ക്ക് പോയെ; ശബത്തുനാ എകൂതാ പള്ളീക്ക് പോയാലെ മാനടവൻകാട്ടുക്ക് നല്ലെ പുത്തിയെ ചൊല്ലി കൊടുത്തെ. ഇതെ കേട്ടാലെ അങ്ക് ഇരുന്തവേരാ ഒത്തേ അരണ്ടോൺ ഇരുന്തെ.
അവൻ നശരത്ത് ഒണ്ണാൽ ഇരാതെ ശെബുലൂനിലേം നപ്‌ത്താലീലേം എല്ലയാനെ കെലീലാ തേക്കമരികിലെ പട്ടണമാനെ കവർന്നകൂമിൽ പോയിരുന്തെ.
പിന്നെ ഏശു കെലീലേൽ ഒത്തേ ചുത്തി നടന്ത് എകൂതാ പള്ളീൽ തെയ്‌വ വശനമെ പടിയ്‌ക്കെ വയ്‌ക്കുകേം തെയ്‌വ രാച്ചമെ പത്തിയൊള്ളെ നല്ലെ ചേതിയെ വുളിച്ച് ചൊല്ലുകേം മാനടവൻകാട്ടിലെ എല്ലാത്തരം നോയ് നൊടികാട്ടുക്കും എല്ലാത്തരം കെടുതീക്കും ചുകമെ കൊടുക്കുകേം ചെയ്യെ.
അവറളാം ഏശു വുളിച്ചത്തുക്ക് പെട്ടൊൺ തന്താര് ശെവതിയെ വള്ളത്തിലിരുന്തെ വേലക്കാറാകാൽ വുട്ടോൺ ഏശുവുക്ക് പുറകോടേ പോയെ.
അത്തുക്ക് പുറകോട് ഏശുവും ശിശിയരും എകൂതാ പള്ളീൽ നുൺ ഉറയ്‌ങ്കി ആക്കോവും ഓകന്നാനും മത്തും അന്തിരയോശും ശീമോൻലാം കൂരേക്ക് വന്തെ.
കവർന്നകൂം കൂറാലവേരാ മതെ ഒത്തേ ശീമോൻ കൂരെ വാതൽകാൽ വരേക്ക് ഇതെ കാൺമ്പേക്ക് വന്തടഞ്ചെ.
ഏശു കെലീലാ കൂറാ ബൂറാ ചുത്തി നടന്തോൺ എകൂതാ പള്ളീൽ പോയ് തെയ്‌വ കാരിയമെ വുളിച്ച് ചൊല്ലീം മുനികാടെ മുടുക്കീം വുട്ടെ.
ഏശു അങ്ക് നുൺ ഓർത്താൻ ആത്തുക്കക്കറോട് എകൂതിയാ ഒണ്ണെ ഇടത്തുക്ക് പോയെ; അന്നേരമും ചരിയാനെ ആൾ കൂട്ടം അവൻകാക്കു വന്തെ; അണ്ണേക്കും എപ്പണുമ്പോലെ അവറാത്തുക്കു നല്ലെ പുത്തിയെ ചൊല്ലി കൊടുത്ത് പടിയ്‌ക്കെ വച്ചെ.
ചിലനാ ഓഞ്ച് ഏശു കവർന്നകൂം ഒണ്ണെ ഇടത്തുക്ക് തിരുമ്പി വന്തെ; ഇം ചേതി കൂറാ ഒത്തേ വെളിവായെ.
പിന്നൊരുനാ ഏശു എകൂതാ പള്ളീക്ക് പോയപ്പെ കയ് വരണ്ടെ ഒരാ അങ്ക് ഇരുന്തെ.
ശബത്ത് നാ ആയതും ഏശു എകൂതാ പള്ളീക്ക് പോയ് ഉവതേശമെ കൊടുത്തെ. അവൻ ചൊല്ലിക്കൊടുത്തെ ഉവതേശമെ കേട്ടാലെ അവറെ അരണ്ട് കേട്ടത്, “ഇം മനിശനുക്ക് ഇപ്പേരുപ്പട്ടെ ഇം അറിവ് ഏടനുൺ കിടച്ചെ? ഇം ചരിയാനെ പുത്തി ഏടനുൺ ചെന്നുക്കു കിടച്ചത്? ചെൻ എകനനേ ഇകത്തെ അടകാളമെ ചെയ്യിനത്?
കവർന്നകൂമേ, നീ മേലോകം വരേക്ക് വളറും ഒൺ നിനയ്‌ക്കിനതീ? ഇല്ലയില്ലെ, നീ പാതാളം വരേക്ക് താളടിയാകും.”
ഒരു ശബത്തുനാ ഏശു ഒരു എകൂതാ പള്ളീൽ തെയ്‌വ വശനമെ പടിയ്‌ക്കെ വച്ചിരുന്തെ;
ഒരുനാ ഏശു ഉടയാ പുറന്തു വളന്തെ നശരത്തുക്ക് വന്തെ. എപ്പണുമ്പോലെ ശബത്ത് നാ എകൂതാ പള്ളീൽ പോയി തെയ്‌വ വശനമെ വാശിക്കേക്ക് എന്തി നുണ്ണെ.
അത്തുക്ക് ഏശു, “‘വയ്‌ത്തിയാ, മുതെ നീ നിന്നമേ ചുകമാക്ക്’ ഒണ്ണെ വലിയോര് ചൊല്ലുവോലെ നീ കവർന്നകൂമിൽ ചെയ്യെ എങ്കെ കേട്ടെ കാരിയങ്കാടെ നീ പുറന്തു വളന്തെ ഇന്നാട്ടിലും ചെയ്യൊൺ നിങ്കെ എൻകാൽ കണ്ടിപ്പാ ചൊല്ലും എനക്ക് തിക്കിനൊള്ളെ” ഒൺ അവറാത്തുകാക്ക് ചൊല്ലിയെ.
പവുലോശ് എപ്പണുംവോല അങ്കും പോയ് തെയ്‌വ വശനമെ പേരേത്തി മൂണ് ശബത്ത് നാളിൽ അവറകാക്ക് കുരവുട്ടെ.
ഒണ്ണാ ശബത്തുനായെല്ലാം എകൂതാ പള്ളീക്ക് പോയ് എകൂതരുക്കും എകൂതരല്ലാത്തവേരാക്കും റൂപ്പ്‌റൂപ്പായ് തെയ്‌വ വശനമെ ചൊല്ലി കൊടുത്ത് തിട്ടമായ്‌ക്കെ.