37 അന്നേരം ഏശു ശിശിയരുകാക്ക്, “അറുത്തു കൂട്ടുകേക്ക് വെള്ളാമെ മലമ്പോലെ ഒള്ളെ നിച്ചം, ഒണ്ണാ അറുത്തു കൂട്ടുകേക്ക് വേലക്കാറാളോ ഒരുത്തിനെ.
“തെയ്‌വ രാച്ചം ഇകനതാൻ, ഒരു മനിശൻ ഉടയാ മുന്തിരി തോട്ടത്തിൽ വേലക്കാറാളെ വുളിച്ചാക്കിളത്തുക്ക് പിലച്ചേക്കേ പുറപ്പട്ട് പോയെ.
അതുനാലെ നിങ്കെ പുറപ്പെട്ട് ചാതീ ശനങ്കാടെ ബൂറാ ശിശിയരുകാടാക്കിൻ. അവറളെ തകപ്പനിലേം മകനിലേം തെയ്‌വ ആത്തുമാവിലേം നാമത്തിൽ രാട്ടിപിരാട്ടുകേം ഏൻ നിങ്കകാൽ കൽപ്പനയിട്ടതുകാടെ പാലിക്കിളെ നിലമേൽ ഉവതേശമെ കൊടുക്കുകേം ചെയ്യിൻ; ഏനോ ഉലകത്തിലെ കടശി നാ വരേക്ക് എല്ലാ നാളും നിങ്കെ കൂട്ടത്തിൽ ഒണ്ട്” ഒൺ ചൊല്ലിയെ.
അതുനാലെ അറുപ്പിലെ എശമാനൻകാൽ ഉടയാ കണ്ടത്തുക്ക് കനേകം വേലക്കാറാളെ കടത്തി വുടുപ്പേക്കുചൂട്ടി വായാതിൻ” ഒൺ ചൊല്ലിയെ.
പിന്നെ അവൻ ചൊല്ലിയത്, “നിങ്കെ ഇവ്വുലകമെല്ലാം പോയ് മനിശെ മാനടവൻകാൽ മൊത്തമാ ഇം നല്ലെ ചേതിയെ വുളിച്ച് ചൊല്ലോണും.
അവൻ അവറകാൽ, “അറുത്തു കൂട്ടുകേക്ക് വെള്ളാമെ മലമ്പോലെ ഒള്ളെ നിച്ചം; ഒണ്ണാ അറുത്തു കൂട്ടുകേക്ക് വേലക്കാറാളോ ഒരുത്തിനെ; അതുനാലെ അറുപ്പിലെ എശമാനൻകാൽ ഉടയാ കണ്ടത്തുക്ക് കനേകം വേലക്കാറാളെ കടത്തി വുടുപ്പേക്കുചൂട്ടി വായാതിൻ” ഒൺ ചൊല്ലിയെ.
മനം തിരുപ്പിളതപ്പത്തീം പാപത്തുക്ക് മന്നിപ്പ് കിടക്കിനതപ്പത്തീം എരുശലേമിലിരുന്ത് ഉലകത്തിലെ മാനടവൻകാൽ ബൂറാ അവൻ നാമത്തിൽ വുളിച്ച് ചൊല്ലോണുമൊൺ എളുതിയിരുക്കിനെ.
അണ്ണേക്ക് റാവ് പവുലോശ് ഒരു കനാവെ കണ്ടെ; അത്തിൽ മക്കതോനിയാവുകാറൻ ഒരാ പവുലോശുകാൽ വന്ത്, “നീ മക്കതോനിയാവുക്ക് വന്ത് എങ്കാക്ക് ഉതവിയെ ചെയ്” ഒൺ ഇരക്കിനതെ കണ്ടെ.
എന്തൊണ്ണാ ഏൻ നിൻ കൂട്ടത്തിൽ ഇരുക്കിനെ; ആരും നിന്നെ അടിച്ച് നിച്ചനാതെ ചെയ്യാത്ത്; ഇം പട്ടണത്തിൽ ഇരുക്കിനെ കനേം ആളുകേം എൻ ആൾകെ താൻ” ഒൺ കരുത്താവ് ചൊല്ലിയെ.
എങ്കനേ തെയ്‌വത്തിലെ കൂട്ട് വേലക്കാറാ; നിങ്കെ തെയ്‌വത്തിലെ ഒരു തോട്ടമും തെയ്‌വത്തിലെ കൂരേംതാൻ.
തെയ്‌വത്തിലെ കൂട്ട് വേലക്കാറാ ഒണ്ണെ നിലമേൽ എങ്കെ നിങ്കകാൽ പുത്തി ചൊന്നത് നിങ്കാക്ക് കിടച്ചെ തെയ്‌വ ഇരക്കം നിച്ചനാതെ ആയ്‌ക്കാവാനില്ലെ.
ഉശ്‌ത്തോശ് ഒൺ പേരൊള്ളെ ഏശുവും നിങ്കാക്ക് വണക്കമെ ചൊന്നെ. ഇം എകൂതരാനെ നമ്പിക്കെ ഒള്ളവേരാ മട്ടുംതാൻ ഇങ്ക് എൻ കൂട്ടത്തിൽ തെയ്‌വ രാച്ചത്തിലെ വേലേൽ പങ്കാളികയായവേരാ. അവറെ എനക്ക് ചരിയാനത്തിൽ ഉതവിപ്പട്ടെ.
നന്തി നൽവണം പള്ളിയെ നോയ്‌ക്കി നടത്തിനെ മൂപ്പരുകാടെ ഇരട്ടി ബൊകുമാനമെ കൊടുത്ത് മാനിക്കോണും. എടുത്തു ചൊല്ലിയാ ഉവതേശിക്കുകേം പടിയ്‌ക്കെ വയ്‌ക്കുകേം ചെയ്യിനവേരാളെ മാനിക്കോണും.
നോക്കിൻ, നിങ്കെ കണ്ടയുശത്തിൽ വേലക്കാറാ കൂലിയെ കൊടാതെ പുടിച്ച് വച്ചിരുക്കിനെ; അതുനാലെ അവറാത്തുക്കുണ്ടായെ വരുത്തത്തിലെ ചത്തം നിങ്കകാൽ നുൺ വലിയതാ കോക്കിനെ. അം കോത്തേം കുലവേം മേലോകത്തിൽ ഇരുക്കിനവനും ചരിയാനെ ചക്കിതി ഒള്ളവനുമാനെ കരുത്താവു കേട്ട് ഇരുക്കിനെ.