16 ആരും പശേ തുണീൽ പുതുവൻ തുണിയെ ചേത്ത് തയ്യാത്ത്; അകനെ ചെയ്യാ പുതുവൻ തുണി ചുരുയ്‌ങ്കി പശേ തുണീൽ നുൺ കിഞ്ചാലെ ഓട്ടെ മിന്നേ ഇരുന്തത്തുക്കും ചരിയാനതാ ഇരുക്കും.
കലിയാണക്കാറൻ കൂട്ടത്തിൽ ഇരുക്കിനവോളെ വിരുന്താളികെ പഞ്ചത്തുക്ക് ഇരുക്കേക്ക് മുടിയുമീ? നിച്ചമാ ഇല്ലെ; ഒണ്ണാ കലിയാണക്കാറൻ അവറളെ വുട്ടു പുറിയിനെ കാലം വരും; അണ്ണേക്ക് അവറെ നോയ്‌മ്പെ എടുക്കും.
അതുവോലെ പുതുവൻ വീഞ്ചെ ആരും പശേ തോൽ തുരിത്തീൽ ഊത്തി വയ്യാത്ത്; അകനെ ഊത്തിവച്ചാ തുരിത്തി കിഞ്ച് വീഞ്ച് ഒശികോകും; തുരിത്തി നാശമായ് പോകേം ചെയ്യും. പുതുവൻ വീഞ്ചെ പുതുവൻ തോൽ തുരിത്തീൽ വേണും ഊത്തി വയ്‌പ്പേക്ക്; അകനെ ഇരണ്ടും നയമാ ഇരുക്കും.
ആരൊണ്ണാലും പശേ തുണീൽ പുതുവൻ തുണിയെ ചേത്ത് തയ്‌ക്കുമീ? ഇല്ലേ ഇല്ലെ; അകനെ ചെയ്യാ പുതുവൻ തുണി ചുരുയ്‌ങ്കി പശേ തുണീൽ നുൺ കിഞ്ചാലെ ഓട്ടെ മിന്നേ ഇരുന്തത്തുക്കും ചരിയാനതാ ആയോകും.
പിന്നേം ഏശു ഒരു കതേൽ പേരേത്തി ചൊല്ലിയത്, “ആരും പുതുവൻ തുണിയെ കിച്ചെടുത്ത് പശേ തുണീൽ ചേത്ത് തയ്യാത്ത്. അകനെ തച്ചാ പുതുവൻ തുണി കിശീകേം പുതുവൻ തുണി പശേ തുണീൽ ചേന്ത് വാരാതെ ഇരുക്കുകേം ചെയ്യും.
എനക്ക് കനേകം കാരിയമെ നിങ്കകാൽ ചൊൽകേക്കൊണ്ട്; ഒണ്ണാ ഇപ്പെ നിങ്കാക്ക് അതെ വിളക്കമാക്കേക്ക് കൂടാത്ത്.
അകനെ നമ്പിക്കെ, ആശെ, ആത്തിരം ഇതുകാടു മൂണും നിലെ നിൽക്കും. ഇത്തിൽ വലിയതോ ആത്തിരം താൻ.
നിങ്കെ ചെയ്യിനെ ഇം ഉതവി തെയ്‌വമെ നമ്പുനവേരാക്കൊള്ളെ തേവയെ ഓയ്‌ക്കുകെ മട്ടുമില്ലെ കനേമാളുകെ തെയ്‌വത്തുക്ക് നണ്ണിയെ ചൊൽകേക്കും ഇടയാക്കിനെ.