3 ഏശു കയ്യെ നീട്ടി അവനെ തൊട്ട്, “എനക്ക് മനശൊള്ളെ; നീ ചുത്തമൊള്ളവനാക്” ഒൺ ചൊല്ലിയെ; അപ്പണേ കട്ടച്ചീക്ക് മാറി ചുത്തമായെ.
പിന്നെ ഏശു കയ് വറണ്ടെ മനിശൻകാക്ക്, “നിൻ കയ്യെ നീട്ട്” ഒൺ ചൊല്ലിയെ. അവൻ കയ്യെ നീട്ടി, അത് ഇനിയോരു കയ് വോലെ ചുകം കിടച്ചെ.
അവനുക്ക് മനശിരക്കമൊണ്ടായ്, “എനക്ക് മനശൊള്ളെ” ഒൺ ചൊല്ലി അവനെ തൊട്ടതും കട്ടച്ചീക്ക് മാറി ചുത്തമായെ.
ഏശു എന്തി കാത്താം അലയാം തിട്ടമിട്ട്, “നിൽ” ഒൺ ചൊല്ലിയത്തുക്ക് പെട്ടൊൺ കാത്തും അലയും അലാതിയാ നുണ്ണെ.
പിന്നെ മീതെ നോയ്‌ക്ക് വലിയതാ നെടുവീർപ്പോടെ “എപതാ” ഒൺ അവൻകാക്കു ചൊല്ലിയെ. ഇത്തിലെ പൊരുൾ എന്തൊണ്ണാ തുറന്ത് വരട്ടയൊൺ താൻ.
ആളുകെ വന്ത് കൂടിനതെ കണ്ടാലെ ഏശു മുനീകാക്ക് പിണയ്‌ങ്കെ, “കോളാതേം കുരവുടാതേമാക്കിനെ ആത്തുമാവേ, ഇനിയിരുന്ത് ചെന്നേത്തിൽ വാരാതെ ഉറയ്‌ങ്കി പോ ഒൺ ഏൻ ചൊന്നെ” ഒൺ ചൊല്ലി മുടുക്കി വുട്ടെ.
മട്ടുമില്ലെ പലകപ്പാട്ടുക്കാറൻ എലീശാ പിശച്ചിരുന്തെ കാലത്തിൽ കട്ടച്ചീക്ക് നോയ് പുടിച്ചെ കനേമാളുകെ ഇശ്‌രവേലിൽ ഇരുന്തെ. ഒണ്ണാ ശിറിയാ രാച്ചക്കാറനാനെ നയമാൻ ഒണ്ണാക്കല്ലാതെ വോറേ ആരുക്കും ചുകം കിടച്ചതില്ലെ” ഒൺ ചൊല്ലിയെ.
ഏശു കയ്യെ നീട്ടി അവനെ തൊട്ട്, “എനക്ക് മനശൊള്ളെ; നീ ചുത്തമൊള്ളവനാക്” ഒൺ ചൊല്ലിയെ. അപ്പണേ അം നോയാളീക്കിരുന്തെ കട്ടച്ചീക്ക് മാറി ചുത്തമായെ.
പിന്നെ അവൻ മില്ലോട്ടുക്ക് പോയി ചാവെ കുടത്തെ പല്ലക്കെ തൊട്ടതും ചിമ്പി പോയവേരാ നുണ്ണെ. അമ്പോളെ ഏശു, “ഉളന്താരീ, എന്തി വര് ഒൺ ഏൻ നിൻകാൽ ചൊന്നെ” ഒൺ അവൻ ചൊല്ലിയെ.
ഇതെ ചൊല്ലിയോഞ്ച് ഏശു, “ലാശരേ, പുറത്തുക്ക് വര്” ഒൺ വലിയതാ വുളിച്ച് ചൊല്ലിയെ.
വോറാരും ചെയ്യാത്തെ അരിശുകങ്കാടെ ഏൻ അവറെ ഇടേൽ ചെയ്യാതവോയപ്പെ അവറെ കുത്തക്കാറാ ആകാപ്പോവനായെ; ഒണ്ണാ അവറെ ഇപ്പെ അരിശുകങ്കാടെ കാണുകേം എൻകാക്കും എൻ തകപ്പൻകാക്കും വുറോതമായ് ഇരുക്കുകേം ചെയ്യിനെ.
തകപ്പൻ ചത്തവേരാളെ എത്തുകേം അവറാത്തുക്ക് ഉശിരെ കൊടുക്കുകേം ചെയ്യിനതുവോലെ മകനും ഉടയാക്ക് പുടിച്ചവേരാക്ക് ഉശിരെ കൊടുക്കിനെ.