4 കവലെ അടയിനവേരാ ഓകമൊള്ളവേരാ; തെയ്‌വം അവറാത്തുക്ക് അമതിയെ കൊടുക്കും.
അത്തുക്ക് അബുറാകാം, “മകനേ, നീ ഉശിരോടിരുന്തെ കാലത്തിൽ നിനക്ക് നൽമേം അതുവോലെ ലാശരുക്ക് തിൻമേം കിടച്ചെ ഒൺ നീ നിനച്ചോകോണും; ഒണ്ണാ ഇപ്പെ അവൻ ഇങ്ക് നിമതി അടേനെ; നീയോ അങ്ക് കറുമമടേനെ.
ഇപ്പെ പഞ്ചത്തുക്ക് ഇരുക്കിനെ നിങ്കെ ഓകമൊള്ളവേരാ; എന്തൊണ്ണാ നിങ്കെ തുൺ മതി വരും; ഇപ്പെ കേശിനെ നിങ്കെ ഓകമൊള്ളവേരാ; എന്തൊണ്ണാ നിങ്കെ ചിരിക്കും.”
ഇപ്പെ മതിയടഞ്ചിരുക്കിനെ നിങ്കാക്ക് അമ്മച്ചേ, ചരിയാനെ കറുമം; പിന്നെ നിങ്കാക്ക് പഞ്ചം പുടിക്കും. ഇപ്പെ ചിരിക്കിനവേരായാനെ നിങ്കാക്ക് അമ്മച്ചേ, ചരിയാനെ കറുമം; നിങ്കെ കവലയടഞ്ച് കേശും.
അവെ ഏശുവുക്ക് പുറകോട് അവൻ കാൽകീശ് നുൺ കോന്താലെ ഉടയാ കണ്ണീരിൽ കാലെ നനച്ച് തലമുടീൽ കാലെ തുടച്ച് അവൻ കാലെ നൊത്തി തയിലമെ തേച്ചെ.
പിന്നെ ഏശു അവേകാക്ക്, “നിൻ നമ്പിക്കെ നിന്നെ കാപ്പാത്തിയിരുക്കിനെ; അമതിയാ പോ” ഒണ്ണെ.
ചോതനെ ഏത്തെടുക്കിനവൻ ഓകമൊള്ളാ; ഇം ചോതനകാട്ടിൽ അകപ്പട്ട് പോകാതെ നമ്പിക്കേൽ ഉറപ്പായ് നിക്കിനവനുക്ക് തെയ്‌വം എണ്ണെണ്ണേക്കുമൊള്ളെ ഉശിരെ ബൊകുമാനമായ് കൊടുക്കും. അം ഉശിരെ തെയ്‌വം ഉടയാളെ ആത്തിരത്തോടെ ഇരുക്കിനവനുക്ക് കൊടുക്കുമൊൺ വാക്കെ ചൊല്ലിയിരുക്കിനതാൻ.
അവൻ അവറെ കണ്ണിൽ നുൺ കണ്ണീരെ എല്ലാം തുവുത്തൊറീം. അതോഞ്ച് ചാവോ കറുമമോ കോത്തയോ നോകലോ ഇകത്തെ പശേതൊണ്ണും ഒണ്ടാകാത്ത്.”