39 ഒണ്ണാ ഏൻ ഇപ്പെ നിങ്കകാക്ക് ചൊന്നത് എന്തൊണ്ണാ, നിങ്കാക്ക് എതിരായ് കുത്തമെ ചെയ്യിനാകാൽ പകറമെ ചെയ്‌വാനില്ലെ; നിൻ വലത്തക്കോട്ടിലെ കന്നത്തുക്ക് അടിക്കിനവനുക്ക് ഇടത്തക്കോട്ടിലെ കന്നമാം കാട്ടി കൊടിൻ.
നിൻകാൽ പിണക്കിട്ട് നിൻ ചട്ടയെ കയ്യേത്തോവേക്ക് നായാതിപനുക്ക് മില്ലോട്ടുക്ക് പോനവനുക്ക് നിൻ പുതപ്പാം വുട്ടു കൊടുക്കോണും.
അവറെ ഏശുവിലെ കണ്ണെ കെട്ടിയാലെ, “നിന്നെ അടിച്ചതാരൊൺ നീ പലകേൽ പാടി ചൊൽ” ഒൺ അവൻകാക്ക് ചൊല്ലിയെ.
പരീശരും മതപണ്ടിതരും ഏശുവെ കുത്തമെ ചൊൽവച്ചൂട്ടി എന്തൊണ്ണാലും കിടയ്‌പ്പെ ശബത്തുനാ നോയാളീക്ക് ചുകമെ കൊടുക്കുമീ ഒൺ കെവുനമാ നോയ്‌ക്കി ഇരുന്തെ.
“ഏൻ എന്തൊണ്ണാലും കുറയായ് ചൊല്ലിയതൊണ്ണാ അത് കുറതാൻ ഒൺ റൂപ്പാക്ക്; ഏൻ ചൊന്നത് ചരിയൊണ്ണാ പിന്നെ എന്തുക്ക് എന്നെ അടിക്കിനെ?” ഒൺ ഏശു കേട്ടെ.
നിങ്കെ ഇടേൽ പിണക്കൊണ്ടായതേ നിങ്കെ തോൽവിതാൻ; നിങ്കകാൽ കെട്ടതെ ചെയ്യിനതാം നിങ്കാക്ക് നട്ടം വരുത്തിനതാം ഏത്തെടാപ്പോയത് എന്ത്?
ആരും തിൻമേക്ക് പകറം തിൻമെ ചെയ്യാതിരുപ്പേക്ക് നോയ്‌ക്കോകോണും; ഒണ്ണാ അക്കുമിക്കും എപ്പണും എല്ലാരുക്കും നൽമെ ചെയ്‌കിട്ടേ ഇരിൻ.
പാപത്തുകാക്കൊളെള പോരാട്ടത്തിൽ നിങ്കെ ഇതുവരേക്ക് ഉശിരെ വുടുക്കിളെ നിലെ വരേക്ക് എതിരിട്ടു നുണ്ണതില്ലയേ?
നിങ്കാക്കെതിരാ ഒരു പേച്ചുമൂച്ചകൂടി വുടാത്തെ അപ്പുറാണികളെ കുത്തമാം കുറവാം ചൊല്ലി നിങ്കെ കൊണ്ണെ.
നിങ്കകാൽ നിച്ചനാതെ ചെയ്യിനവേരാകാൽ നിങ്കെ നിച്ചനാതെ ചെയ്യാതേം നിങ്കാക്ക് ചാപ്പമെ ഇടിനവേരാകാൽ ചാപ്പമെ ഇടാതേം അവറളെ കൂശാടിവുടിൻ. എന്തൊണ്ണാ തെയ്‌വം നിങ്കളെ കൂശാടുകേക്കുതാൻ വുളിച്ചിരുക്കിനത്.