8 പിന്നെ ഉരുമൻ അവനെ ഒരു ഊയൻ മലേക്ക് കൂട്ടി കൊണ്ടേയാലെ ഉലകത്തിലെ എല്ലാ രാച്ചമാം അത്തിലെ മകത്തമാം കാട്ടി കൊടുത്തെ.
ഒരു മനിശൻ ഉലകമെ ബൂറാ നേടിയാലെ ഉടയാ ഉശിരെ നട്ടമായ്‌ക്കാ അവനുക്ക് എന്തൻ കുണം? ഇല്ലെ, ഉടയാ ഉശിരെ വീണ്ടെടുപ്പേക്ക് മറുവിലയായ് മനിശനുക്ക് എന്തനേത്തെ കൊടുപ്പേക്കാകും?
പിന്നെ ഉരുമൻ അവനെ പരിശുത്തെ പട്ടണമാനെ എരുശലേമുക്ക് കൂട്ടി കൊണ്ടോയെ. തെയ്‌വ ആലയത്തിലെ ഉച്ചീലേ കൊണ്ടേയ് നുറുത്തി,
തകപ്പൻ മകൻകാക്ക് ആത്തിരമായിരുക്കുകേം താൻ ചെയ്യിനതയെല്ലാം പിരിയമാ കാട്ടി കൊടുക്കേം ചെയ്യിനെ; നിങ്കാക്ക് അരിശുകമൊണ്ടാളത്തുക്ക് ഇത്തിലും വലിയെ കാരിയങ്കാടെ അവൻ അവനുക്ക് കാട്ടി കൊടുക്കുകേം ചെയ്യും.
തെയ്‌വ വശനത്തിൽ ചൊല്ലിയിരുക്കിനതുവോലെ, “തായ് തന്തേരുകാട്ടിൽ നുൺ കിടച്ചെ ഉടമ്പ് പുല്ലുവോലേം അത്തിലെ ചുകം പൂവുവോലേംതാൻ; പുൽ ഉലന്ത് പോകേം പൂവ് ഉലുമ്പി പോകേം ചെയ്യിനവോലെ ഇം ഉടമ്പും അത്തിലെ ചുകമും നാതയായ് മണ്ടും.
ഏളാമത്തെ തൂതൻ ഊതിയവോളെ, “പുകിലോകത്തിലെ അതികാരം മാറി തെയ്‌വമാനെ കരുത്താവുക്കും അവനിലെ കിരിശ്‌ത്തുവുക്കുമായിരുക്കിനെ; അവൻ എണ്ണേക്കും അതികാരമെ നടത്തും.” ഇകനെ മേലോകത്തിൽ നുണ്ണും വൻ ചത്തങ്കാട് ചൊന്നതെ കേട്ടെ.