25 കെലീലാവിൽ നുണ്ണും തെക്കപ്പൊലി, എരുശലേം, എകൂതിയാ, ഓർത്താനുക്ക് അക്കറോടു നുണ്ണുമൊള്ളെ ആൾകന്നെ അവനുക്ക് പുറകോടേ പോയെ.
ഏശുവുക്ക് അതെ തിക്കിലൊണ്ടായതും അങ്കവുട്ടു പോയെ; കനേമാളുകെ അവനുക്ക് പുറകോടേ പോയെ; നോയാളികേക്ക് ചുകമെ കൊടുക്കുകേം,
കനേം മാനടവൻകാട് അവനുക്ക് പുറകോടേ പോയെ; അവൻ അവറാത്തുക്ക് അങ്ക് വച്ച് ചുകമാം കൊടുത്തെ.
മാനടവൻകാടെ കണ്ടതും ഏശു മീത്തിലെ മലേൽ ഓറിയിരുന്തെ. ശിശിയരുകാടും അവൻകാക്ക് വന്തെ.
ഏശു മലേൽ നുൺ ഉറയ്‌ങ്കി വന്തവോളെ കന്നയായ് മാനടവൻകാട് അവനുക്ക് പുറകോടേ പോയെ.
അത്തുക്ക് അവൻ തിരുമ്പി പോയോൺ തനക്ക് ഏശു ചെയ്യെ അരിശുകമെ തെക്കപ്പൊലി ഒണ്ണെ കൂറായെല്ലാം വുളിച്ച് ചൊല്ലി നടന്തെ; ഇതെ കേട്ടവൻ കേട്ടവനുക്കു അരളി പുടിച്ചേയെ.
ശബത്ത് നാ ആയതും ഏശു എകൂതാ പള്ളീക്ക് പോയ് ഉവതേശമെ കൊടുത്തെ. അവൻ ചൊല്ലിക്കൊടുത്തെ ഉവതേശമെ കേട്ടാലെ അവറെ അരണ്ട് കേട്ടത്, “ഇം മനിശനുക്ക് ഇപ്പേരുപ്പട്ടെ ഇം അറിവ് ഏടനുൺ കിടച്ചെ? ഇം ചരിയാനെ പുത്തി ഏടനുൺ ചെന്നുക്കു കിടച്ചത്? ചെൻ എകനനേ ഇകത്തെ അടകാളമെ ചെയ്യിനത്?
അതോഞ്ച് ഏശു തിരുമ്പി ശോരിൽ ഇരുന്ത് ശീതോൻ വശിയാ പോയാലെ തെക്കപ്പൊലി ഒണ്ണെ കൂറാ വശിയേ കെലീലാ തേക്കത്തുക്ക് പോയെ.
പിന്നെ ഏശു ശിശിയരുകാടും മത്തും മലേൽ നുൺ ഉറങ്കി തളമാനെ ഇടത്തിൽ വന്തു നുണ്ണെ; അവറെ കൂട്ടത്തിൽ എകൂതിയാ, എരുശലേം കടൽ കരേൽ ഒള്ളെ പട്ടണങ്കാടാനെ ശോര് ശീതോൻ ഒണ്ണാൻ നുണ്ണും വലിയെ ഒരു ആൾ കൂട്ടമും ഒണ്ടായെ.
ചുകമാക്കേക്കൊള്ളെ ചക്കിതി അവനേത്തിൽ നുൺ പുറപ്പെട്ട് എല്ലാരും ചുകമായതുനാലെ മാനടവൻ അവനെ തൊടുവെ പാടുവെട്ടെ.