2 നാപ്പത് പകലും നാപ്പത് റാവും നോയ്‌മ്പെ ഇരുന്തോഞ്ച് ഏശുവുക്ക് പഞ്ചം പുടിച്ചെ.
പിത്തുനാ കരുമ്പിലച്ചേക്ക് അവൻ പട്ടണത്തുക്ക് തിരുമ്പി പോയവോളെ അവനുക്ക് പഞ്ചം പുടിച്ചെ.
എനക്ക് പഞ്ചം പുടിച്ചി, നിങ്കെ തിൻബെ തന്തെ; എനക്ക് തണ്ണിത്തവിച്ചി, നിങ്കെ കുടിപ്പേക്ക് തന്തെ; ഏൻ പരതേശിയായിരുന്തെ, നിങ്കെ എന്നെ അരുവണച്ചെ.
എനക്ക് പഞ്ചം പുടിച്ചെ, നിങ്കെ തിൻബെ തന്തതില്ലെ; എനക്ക് തണ്ണി തവിച്ചെ, നിങ്കെ എനക്ക് കുടിപ്പേക്ക് തന്തതില്ലെ.
പിത്തുനാ അവറെ ബെതാനിയാവിൽ ഇരുന്ത് തിരുമ്പി വന്തവോളെ ഏശുവുക്ക് പഞ്ചം പുടിച്ചെ.
അങ്ക് നാപ്പതുനാ ഉരുമൻ അവനെ ചോതനെ ചെയ്യെ; അം നാളുകേൽ ഏശു ഒണ്ണാം തുണ്ണതില്ലെ; അതോഞ്ച് അവനുക്ക് പഞ്ചം പുടിച്ചെ.
അങ്ക് ആക്കോവിലെ കിണര് ഒണ്ടായെ. ഏശു നടന്ത് നടന്ത് ഒത്തേ ചോന്ത് വശി അരുകിലെ കിണത്തുകാൽ ഇരുന്തെ; അന്നേരം ഒരുവോളെ ഉച്ചയായിരുക്കുമെ.