6 അവൻ ഇങ്ക് നാത്തെ ഉടയാ ചൊല്ലിയവോലെ ഉശിരോറി എന്തിയേയെ; അവൻ കിടന്തെ ഇടമെ വന്തു കാണിൻ.
പലകപ്പാട്ടുകാറൻ ഓനായ് എന്നാ കടലിലെ വൻ മീൻ വകുത്തിൽ മൂണ് റാവും മൂണ് പകലും കിടന്തതുവോലെ മനിശൻ മകനാനെ ഏനും മൂണുറാവും മൂണ് പകലും പൂമിയകത്തിൽ ഇരുക്കും.
അണ്ണേക്കിരുന്ത് ഏശു ഉടയാ ശിശിയരുകാക്ക്, “ഏൻ എരുശലേമുക്കു പോവുകേം മൂപ്പരുകാടും വലിയെ പൂയാരിയേരും മതപണ്ടിതരുകാടും തണ്ടിക്കുകേം കൊല്ലുകേം മൂണാമതുനാ ഉശിരോറി എന്തി വരുകേം ചെയ്യും” ഒൺ ചൊല്ലി തുടയ്‌ങ്കെ.
അവറെ അവനെ കൊല്ലും ഒണ്ണാ മൂണാമതുനാ ഉശിരോറി എന്തി വരുകേം ചെയ്യും” ഒൺ ചൊല്ലിയെ. ശിശിയരുകാട് ചരിയാനത്തിൽ കവലപ്പട്ടെ.
അവറെ മീത്തിലെ മലേൽ നുൺ ഉറങ്കി വന്തവോളെ ഏശു അവറകാൽ, “മനിശൻ മകൻ ചത്തവേരാ ഇടേൽ ഇരുന്ത് ഉശിരോറി എന്തി വരിനതുവരേക്ക് ഇം വെളിപ്പാടെ ആരുകാലും ചൊൽവാനില്ലെ” ഒൺ കൽപ്പനയിട്ടെ.
വെക്കം കെടുത്തുകേക്കും അടിപ്പേക്കും ശിലുവേൽ തറപ്പേക്കും അവനെ എകൂതരല്ലാത്തവേരാ കയ്യിൽ കൊടുക്കുകേം, ഒണ്ണാ മൂണാമതുനാ മനിശൻ മകനാനെ ഏൻ ഉശിരോടെ എന്തി വരുകേം ചെയ്യും.
“എശമാനനേ, അം വഞ്ചനക്കാറൻ ഉശിരോടിരുന്തവോളെ, ‘മൂണുനാളോഞ്ച് ഏൻ ഉശിരോറി എന്തിവരും’ ഒൺ ചൊല്ലിയതെ എങ്കാക്ക് നിനവ് വന്തിരുക്കിനെ.
അവാൾ ചൊല്ലിയത് എകനയൊണ്ണാ, “പേടിയാതേൻ; ശിലുവേൽ തറച്ചെ നശരായൻ ഏശുവതാനേ നിങ്കെ തേടിനത്; അവൻ ഇങ്ക് നാത്തെ ഉശിരോറി മടേൽ നുൺ എന്തി മണ്ടിയേയെ; അവനെ വച്ചാനെ വന്ത് കാണിൻ.
മനിശൻ മകനാനെ തനക്ക് കനേം തണ്ടനേ ഏൽക്കിളത് ഇരുക്കിനെ ഒണ്ണും മൂപ്പരുകാടും വലിയെ പൂയാരിയേരും മതപണ്ടിതരുകാടും ഉടയാളെ പുറിച്ച് ചൊല്ലി കൊല്ലുകേം മൂണുനാ ഓഞ്ച് താൻ ഉശിരോറി എന്തി വരുകേം ചെയ്യും ഒണ്ണും അവറാത്തുക്കു ചൊല്ലി കൊടുത്തെ.
ഒണ്ണാ പത്തിരോശ് എന്തി മടേകാക്ക് ഓടിപ്പോയ് കുനിഞ്ച് അകമെ നോയ്‌ക്കവോളെ അങ്ക് അവനെ തിരച്ച് വച്ചിരുന്തെ തുണിയെ മട്ടുംതാൻ കണ്ടത്; അങ്ക് നടന്തത് കണ്ട് അരിശുകപ്പട്ട് തിരുമ്പി പോയെ.
ഒണ്ണാ അവറെ അവൻ ചാവെ അങ്ക് കണ്ടതില്ലെ. അവറെ തിരുമ്പി വന്ത് എങ്കകാൽ ഏശു ഉശിരോടിരുക്കിനെ ഒൺ ചൊല്ലിയെ തെയ്‌വ തൂതരുകാടെ തറുശനമെ കണ്ടെ കാരിയമെ ചൊല്ലിയത് എങ്കളെ അരിശുകപ്പടുത്തിയെ.
പിന്നയവൻ അവറകാൽ, “എന്നചൊല്ലി മോശെ എളുതിയിരുക്കിനെ നായപുറമാണത്തിലും പലകപ്പാട്ടുക്കാറാ പൊത്തകത്തിലും ശങ്കീർത്തനെ പൊത്തകത്തിലും എളുതിതിയിരുക്കിനത് നടക്കിളതാൻ ഒണ്ണെ കാരിയം, ഏൻ നിങ്കെ കൂട്ടത്തിൽ ഇരുന്തവോളയേ ചൊല്ലിയിരുന്തതാനേ?” ഒൺ ചൊല്ലിയെ.
എൻ ഉശിര് പിന്നേം കിടയ്‌ക്കിളത്തുക്ക് ഏൻ അതെ കൊടുക്കിനതുനാലെ തകപ്പൻ എൻകാൽ ആത്തിരത്തോടെ ഇരുക്കിനെ.
ഏശു അവറാത്തുകാൽ, “ഇം ആലയമെ പൂച്ചൊറീൻ ഏൻ മൂണുനാത്തേക്കൊള്ളേ പിന്നേം ഇതെ ചെയ്യും” ഒൺ വതിലെ ചൊല്ലിയെ.
ഒണ്ണാ ഏശുവെ തെയ്‌വം ചാവിലെ ചക്കിതീൽ ഇരുന്ത് പിശയ്‌ക്കെ വച്ചെ; എന്തൊണ്ണാ ചാവുക്ക് അവനെ പുടിച്ച് കെട്ടുകേക്ക് ആയതില്ല.