57 അന്തിയായവോളെ അരിമത്തിയക്കാറനും പണക്കാറനും ഏശു ശിശിയനുമാനെ ഓശേപ്പ് എന്നാ അക്ക് വന്തെ.
അവൻ പീലാത്തോശുകാക്ക് പോയ് ഏശുവു പിണമെ കേട്ടെ; ഓശേപ്പുക്ക് അം പിണമെ കൊടുത്താകേക്ക് പീലോത്തോശ് കൽപ്പനയിട്ടെ.
ഇം ചേതിയെ കേട്ടെ ഓകന്നാൻ ശിശിയര് വന്താലെ അവൻ ചാവെ എടുത്തു ചാവർപ്പതീൽ പൂത്തിടുകേം ചെയ്യെ.
അവനെ ചൊല്ലി തെയ്‌വ വശനത്തിൽ എളുതി ഇരുക്കിനതുവോലെ എല്ലാം അവറെ ചെയ്യോഞ്ച് അവറെ അവനെ ശിലുവേൽ ഇരുന്ത് ഉറയ്‌ക്കി കൊണ്ടേയ് പാറേൽ വെട്ടിയെടുത്തെ മടേൽ പൂത്തെ.