57 ഏശുവെ പുടിച്ചവേരാ അവനെ വലിയെ വലിയെ പൂയാരിയായെ കയ്യപ്പാവ്കാക്ക് കൊണ്ടേയെ. അങ്ക് മതപണ്ടിതരുകാടും മൂപ്പരുകാടും മൊത്തമാ കൂടി ഇരുക്കുമെ.
പിന്നെ വലിയെ വലിയെ പൂയാരിയേരുകാടും ചാതീ ശനത്തിലെ മൂപ്പരുകാടും വലിയെ പൂയാരി കയ്യപ്പാവ് കൊട്ടാരത്തിൽ വന്തു കൂടി,
അവറെ കൂട്ടത്തിൽ ഒരാളും അം വരിയത്തിലെ വലിയെ പൂയാരീമാനെ കയ്യപ്പാവ് അവറകാക്ക്, “നിങ്കാക്ക് ഒണ്ണും തിക്കിലെ,