42 ഏശു പുറകോടും പോയാലെ, “എൻ തകപ്പനേ, ഇം കറുമത്തിലെ കോപ്പീ ഏൻ കയ്യേലാതെ അത് നീങ്കുവെ കൂടാത്തൊണ്ണാ, നിൻ പിരിയംവോലെ നടക്കട്ടെ” ഒൺ വായാതിയെ.
അത്തുക്ക് ഏശു അവറകാൽ, “നിങ്കെ എന്തെ കോക്കിനതൊൺ നിങ്കാക്ക് തിക്കിനാത്തെ; ഏൻ കുടിപ്പേക്ക് ഇരുക്കിനെ തണ്ടനേലെ പാനെ പാത്തിരത്തിൽ നുൺ കുടിപ്പേക്ക് നിങ്കാക്കാകുമീ?” ഒൺ തിരുപ്പി കേട്ടെ. അത്തുക്ക് അവറെ എങ്കാക്കാകും ഒൺ വതിലെ ചൊല്ലിയെ.
പിന്നെ അവൻ ഒരുത്തിനെ മില്ലോട്ടുക്ക് പോയ് കമുന്തു ബൂന്ത്, “എൻ തകപ്പനേ, ആയാ ഇം കറുമമെ എൻകാൽനുൺ മാത്തോണുമേ; ഒണ്ണിരുന്താലും എൻ ആശവോലെ നാത്തെ, നിൻ ആശവോലെ നടക്കട്ടെ” ഒൺ ചൊല്ലി വായാതിയെ.
അവൻ പിന്നേം തിരുമ്പി വന്തവോളെ ചരിയാനെ ഉറക്കം വന്തതിനാലെ ശിശിയരുകാട് ഉറങ്കിനതെ കണ്ടെ.
നിൻ രാച്ചം വരട്ടെ; നിൻ പിരിയം മേലോകത്തിൽവോലെ പൂമീലും ആകോണുമേ;
“തകപ്പനേ, എൻ തകപ്പനേ, നിന്നാലതാൻ അതെല്ലാം നടക്കും; ഇം ചരിയാനെ വിനേൽ ഇരുന്ത് എന്നെ മാത്തി വുടുക്കാമീ” ഒണ്ണെ; പിന്നെ ചൊല്ലിയത് എകനയൊണ്ണാ, “ഒണ്ണിരുന്താലും എൻ ആശവോലെ നാത്തെ, നിൻ ആശവോലെ നടക്കട്ടെ” ഒൺ ചൊല്ലി വായാതിയെ.
“തകപ്പനേ, നിനക്ക് മനശിരക്കമിരുന്താ ഇം കറുമത്തിലെ കോപ്പിയെ എൻകാൽനുൺ മാത്തോണുമേ; ഒണ്ണിരുന്താലും എൻ ആശവോലെ നാത്തെ നിൻ ആശവോലെ നടക്കട്ടെ” ഒൺ ചൊല്ലി വായാതിയെ.
ഏൻ മേലോകത്തിൽ നുൺ ഉറങ്കി വന്തിരുക്കിനത് എൻ പിരിയമെ ചെയ്‌കേക്ക് നാത്തെ, എന്നെ കടത്തി വുട്ടാളിലെ പിരിയമെ ചെയ്‌കേക്കുതാൻ.
നമക്കൊള്ളെ വലിയെ പൂയാരി നങ്കെ കുറേൽ കനിവെ കാട്ടുകേക്ക് കൂടാത്താ നാത്തെ; എല്ലാത്തിലും നങ്കവോലെ ചോതനേൽ അകപ്പട്ടപ്പണും അവൻ പാപം നാത്തവനായിരുന്തെ.