5 പിന്നെ മണവാളൻ വരുകേക്ക് നേരമോറിയവോളെ ഉളന്താരിച്ചിയേര് എല്ലാരും മതക്കം പുടിച്ച് ഉറയ്‌ങ്കേയെ.
ഒണ്ണാ അവൻ കുറുപ്പുനാത്തെ പണ്ണക്കാറനൊണ്ണാ, ‘എശമാനൻ ഇപ്പണേ വാരാത്ത്’ ഒൺ ഇതയത്തിൽ നിനച്ച്,
ബൊകുനായോഞ്ച് അം പണ്ണക്കാറാകാട് എശമാനൻ തിരുമ്പി വന്തു അവറെ കണക്കെ തീത്തെ.
ഒണ്ണാ പുത്തി ഒള്ളെ ഉളന്താരിച്ചിയേര് വിളക്കെ എടുത്തവോളെ വിളക്കും മത്തും പാത്തിരത്തിൽ എണ്ണയാം എടുത്തെ.
നടുക്കൂർ ശാമമായവോളെ, ‘മണവാളൻ വരിനെ; അവനെ കൂട്ടി വരുകേക്ക് പുറപ്പടിൻ’ ഒണ്ണെ ചത്തമൊണ്ടായെ.
പിന്നെ അവൻ തിരുമ്പി വന്തവോളെ അം മൂണ് ശിശിയരും ഉറങ്കിനതെ കണ്ടെ, അമ്പോളെ ഏശു പത്തിരോശുകാക്ക്, “നിങ്കാക്ക് എൻ കൂട്ടത്തിൽ ഒരു മണിക്കൂറുകൂടി അയന്തിരുപ്പേക്ക് കൂടാപ്പോയത് എന്ത്?
അവൻ പിന്നേം തിരുമ്പി വന്തവോളെ ചരിയാനെ ഉറക്കം വന്തതിനാലെ ശിശിയരുകാട് ഉറങ്കിനതെ കണ്ടെ.
അന്നേരം ശെക്കരിയാവ് തെയ്‌വ ആലയത്തിൽനുൺ പുറത്തുക്ക് വരുവ മാനടവനൊത്തേ നോയ്‌ക്കി ഇരുന്തെ, ഒണ്ണാ അവൻ പുറത്തുക്ക് വാരാതിരുന്തനാലെ അവറെ ഒത്തെ വെരുണ്ടോൺ ഇരുന്തെ.
ഒണ്ണാ അം പണ്ണക്കാറൻ, ‘എശമാനൻ ഇപ്പണേ വാരാത്ത്’ ഒൺ ഇതയത്തിൽ നിനയ്‌ക്കുകേം അങ്ക് ഇരുക്കിനെ വോറെ വേലക്കാറത്തികാടാം വേലക്കാറന്മാരാം അടിപ്പേക്കും തുൺ കുടിച്ച് തലക്കിരുമ്പ് നുറഞ്ച് മതിപ്പേക്കും പുടിച്ചാ,
ഏൻ നിങ്കകാൽ ചൊന്നത് അവൻ പുടീയൊൺ അവറാത്തുക്ക് നായമെ നടത്തി കൊടുക്കും. ഒണ്ണാ മനിശൻ മകനാനെ ഏൻ പൂമീക്ക് വരിനവോളെ എൻകാൽ നമ്പിക്കയോടെ ഇരുക്കിനവേരാളെ കാണുമീ?” ഒൺ ഏശു കേട്ടെ.
പിന്നെ ഏശു ഒരു കതേ പേരേത്തി ചൊല്ലിയത്, “ഒരു പണ്ണേൽ ഒരു മനിശൻ മുന്തിരി തോട്ടമെ നട്ടൊണ്ടായ്‌ക്കെ; പിന്നെ പാട്ടക്കാറാക്ക് പാട്ടത്തുക്ക് വുട്ടാപ്പിലെ ബൊകാലത്തുക്ക് വോറൊരു പണ്ണേക്ക് പോയെ.
നങ്കെ മുതെ കിരിശ്ത്തുവെ നമ്പിയവോളെ തെയ്‌വം നങ്കളെ വേമായേ രച്ചിപ്പേക്ക് പോനെ ഒൺ നങ്കെ നമ്പിയെ; ഇപ്പെ അത്തിലും വേമാ അവൻ നങ്കളെ രച്ചിക്കേക്ക് പോനെ ഒൺ നങ്കെ നിനച്ച് മതക്കത്തിൽ ഇരാതെ ആത്തുമീയെ പിശപ്പിൽ ഉണർവ്വ് ഒള്ളവേരാളായ് ഇരിൻ.
അകനെ വെളിച്ചം വരിനവോളെ എല്ലാരുക്കും എല്ലാം തിക്കിനൊണ്ടാകും. അതുനാലതാൻ, “ഉറങ്കിനവനേ, അയന്ത് ചത്ത് കിടക്കിനവൻ കൂട്ടത്തിൽ ഇരുന്ത് എന്തിൻ; അന്നേരം കിരിശ്ത്തു നിനക്ക് വെളിച്ചമെ തരും” ഒൺ ചൊല്ലി ഇരുക്കിനത്.
നിങ്കെ അയന്ത് കെവുനമാ ഇരിൻ; നിങ്കെ എതിരാളിയാനെ പിശാശ് കതറിനെ ശിങ്കം വോലെ ആരെ പുടിച്ച് വുശുങ്കും ഒൺ നോക്കി ചുത്തി നടക്കിനെ.