3 അതുനാലെ അവറെ നിങ്കകാൽ ചൊന്നതയെല്ലാം പാലിച്ച് ചെയ്യിൻ; ഒണ്ണാലും അവറെ ചെയ്യിനവോലെ ചെയ്‌വാനില്ലെ; എന്തൊണ്ണാ അവറെ ചൊന്നതുകാടെ ചെയ്യിനതില്ലെ.
പിന്നെ അം തകപ്പൻ പുറകോട്ടിലാകാലും പോയ് അകനയേ ചൊല്ലിയെ. അത്തുക്ക് അവൻ, ‘അപ്പാ, ഏൻ പോളെ’ ഒൺ വതിലെ ചൊല്ലിയെ; ഒണ്ണാ പോയതില്ലെ.
“മോശേലെ നായപുറമാണത്തിലെ പൊരുളെ തിരിത്തിരമാക്കേക്ക് അതികാരമൊള്ളവേരാ താൻ നീമപണ്ടിതരുകാടും പരീശരുകാടും.
അവറെ ചിമ്പുകേക്ക് കൂടാത്തെ ചിമടുകാടെ കെട്ടി മനിശരുകാട് മെപ്പിൽ വയ്‌ക്കുകേം ഒരു വിരളിൽകൂടി തൊട്ട് ഉതവിയെ ചെയ്യിനതുമില്ലെ.
അത്തുക്ക് പത്തിരോശും അപ്പോശ്‌ത്തലരുകാടും ഇകനെ തിരുപ്പി ചൊല്ലിയെ, മനിശെ മാനടവനവുടെ തെയ്‌വം ചൊന്നതതാൻ കോക്കോണും.
അതികാരികളെ തെയ്‌വം നീമിച്ചിരുക്കിനനാലെ നങ്കെ അവറാത്തുക്ക് കീൾപ്പട്ട് ഇരുക്കോണും.
തെയ്‌വമെ കുമിടിനാ ഒൺ ചൊല്ലി അത്തിലെ ചക്കിതിയെ വീയ് ഒറീനവേരാളും താൻ. അകത്തവേരാളെ വുട്ടു അകന്ത് ഇരുന്തോകോണും.
തെയ്‌വമെ തിക്കിനൊള്ളതൊൺ അവറെ ചൊന്നതൊണ്ണാലും ചെയ്യിനെ എല്ലാ കാരിയത്തിലും അവറെ തെയ്‌വ കൽപ്പനയെ വീയൊറിഞ്ചാനെ. അവറെ നിച്ചംകെട്ടവേരാളും ചൊല്ലെ കോളാത്തവേരാളും ഒരു നല്ലെ കാരിയമാം ചെയ്യാത്തവേരാളുംതാൻ.