8 മാനടവൻകാട് ഉടവുറെ തുണികാടെ വശീൽ പാട്ടിയിട്ടെ; വോറേ ചിലവേരാ മരത്തുകാട്ടിൽ നുൺ കൊമ്പുകാടെ വെട്ടി വശീൽ പരത്തി ഇട്ടെ.
അവറെ ഏരുവയാം കുഞ്ചാം കുടത്ത് അവറെ ചൂടിയിരുന്തെ തുണികാടെ അത്തുക്ക് മീത്തോട്ടുക്ക് ഇട്ടെ; ഏശു ഏരുവെ കുഞ്ചീക്ക് മീത്തോട് ഓറിയിരുന്തെ.
അങ്ക് ഇരുന്തവേരാ ഉടവുറെ തുണികാടെ വശീൽ പാട്ടിയിട്ടെ; ചിലവേരാ എന്തചെയ്യതൊണ്ണാ ഉശത്തിലിരുന്ത് കാച്ചിൽ ഓലയെ വെട്ടി വശീൽ പരത്തി ഇട്ടെ. അക്കാലത്തിൽ രാശാവെ ഇകനതാൻ അളച്ചു കുടക്കുമത്.
അവൻ പോയവോളെ ഉടവുറെ തുണികാടെ വശീൽ പാട്ടിയിട്ടെ.
ഈന്തപ്പനേലെ കുരുത്തോലയാം എടുത്ത് അവനെ കാൺമ്പെ വന്തെ. അവറെ, “‘ഓശാനാ’ ഇശ്‌രവേലിലെ രാശാവായ് കരുത്താവു നാമത്തിൽ വരിനവൻ മകത്തപ്പടട്ടെ” ഒൺ വലിയതാ വുളിച്ച് ചൊല്ലിയെ.