3 നിങ്കകാൽ ആരൊണ്ണാലും എന്തയൊണ്ണാലും ചൊല്ലിയാ ‘കരുത്താവുക്ക് ഇതക്കൊണ്ടു തേവയൊള്ളെ’ ഒൺ ചൊല്ലിൻ; അപ്പണേ അതുകാടെ അവൻ കടത്തി വുടുക്കും” ഒൺ ചൊല്ലിയെ.
“നിങ്കാക്ക് മില്ലോളെ കൂറാക്ക് പോകോണും; അങ്ക് കെട്ടി നുറുത്തിനിക്കിന ഒരു പെട്ടെ ഏരുവയാം അത്തിലെ കുഞ്ചാം നിങ്കെ കാണും; അതുകാടെ പിരിച്ചെടുത്ത് കുടാൻ.
പലകപ്പാട്ടുക്കാറൻ ചൊല്ല് ചത്തിയമാകിളത്തുക്ക് ഇത് ഇകനെ നടമായെ.
നീ അവനുക്ക് കൊടുത്തിരുക്കിനെ എല്ലാരുക്കും എണ്ണെണ്ണേക്കുമൊളെള ഉശിരെ കൊടുക്കിളത്തുക്ക് നീ എല്ലാ മനിശെ മാനടവനുക്കുംമേൽ ഒള്ളെ അതികാരമെ അവനുക്ക് കൊടുത്തിരുക്കിനെ.
തകപ്പൻ മകനിൽ പിരിയപ്പട്ട് മുച്ചൂടാം അവൻ കയ്യിൽ ഒപ്പണച്ചിരുക്കിനെ.
മനിശനുക്ക് ഉശിരാം മൂച്ചാം ഒണ്ണതില്ലെ തേവയാനതെ എല്ലാം കൊടുക്കിനത് അവൻതാൻ. അതുനാലെ ഒണ്ണും നാത്താവോലെ മനിശെ മാനടവൻ കയ്യാരെ ചെയ്യിനതൊണ്ണുമേ തെയ്‌വത്തുക്ക് തേവയില്ലെ. അതുനാലെ മനിശൻ ഉതവി ഒണ്ണും അവനുക്ക് തേവയില്ലെ.
നിങ്കളെ ചൊല്ലി എനക്കിരുക്കിനെ അതേ കരുതൽ തീത്തോശ് ഇതയത്തിലും കൊടുത്തെ തെയ്‌വത്തുക്ക് നണ്ണി.
നങ്കെ കരുത്താവാനെ ഏശു കിരിശ്‌ത്തുവിലെ ഇരക്കം എന്തൊൺ നിങ്കാക്ക് തിക്കിനൊള്ളതാനെ? അപ്പുറാണികയായിരുന്തെ നിങ്കളെ ചൊത്ത് ചുമുത്തിരം ഒള്ളവേരായാക്കേക്കുചൂട്ടി ചൊത്ത് ചുമുത്തിരമൊള്ളവനാനെ അവൻ നിങ്കാക്കുചൂട്ടി അപ്പുറാണിയായെ.
എല്ലാ നൽമേം തികഞ്ചെ വരമും കിടയ്‌ക്കിനത് വെട്ടെ വെളിച്ചങ്കാടെ തിട്ടിച്ചെ മേലോകത്തിൽ ഇരുക്കിനെ തകപ്പൻകാൽ നുൺ താൻ. മാറിമാറി പോനെ താപ്പുറവോലെ നാത്തെ തകപ്പനാനെ തെയ്‌വം. അവൻ മാറാത്ത പുത്തി ഒള്ളാ താൻ.