5 അവറളും പോയി, പിന്നെ മൂണ് മണി നേരമോഞ്ച് പന്നണ്ട് മണീക്കും അതോഞ്ച് പിന്നേം മൂണ് മണീക്കും അവൻ അകനയേതാൻ ചെയ്യെ.
അതുനാലെ അവൻ, ‘നിങ്കളും എൻ മുന്തിരി തോട്ടത്തുക്ക് പോയ് വേലെ ചെയ്യിൻ; ഏൻ നായമാനെ കൂലിയെ തരുവിളെ’ ഒൺ അവറകാക്ക് ചൊല്ലിയെ.
അതോഞ്ച് അഞ്ച് മണിയായവോളെ അവൻ ചന്തെ ഇടത്തിൽ പോയ് അങ്ക് വോറെ ഒള്ളെ ആളുകെ നിക്കിനതെ കണ്ടാലെ അവറകാക്ക്, ‘നിങ്കെ പകൽ ബൂറാ മിനക്കെട്ട് നിക്കിനത് എന്ത്?’ ഒൺ കേട്ടെ.
ഒരുവോളെ മത്തിയാനം പന്നണ്ടാം മണി നേരമായവോളെ തേശം ബൂറാ ചരിയാനെ ഇരുട്ടായെ; അത് മൂണുമണി നേരം വരേക്ക് നുണ്ണെ.
“നിങ്കെ വന്തു കാണിൻ” ഒൺ അവൻ അവറാത്തുകാക്ക് ചൊല്ലിയെ. അകനെ അവറെ അവൻ കൂട്ടത്തിൽ പോയ് അവൻ പിശയ്‌ക്കിനെ ഇടമെ കണ്ടെ; അന്നേരം ഒരുവോളെ അന്തിയോട് നാലുമണി നേരമായനാലെ അവറെ അവനും മത്തും അങ്ക് പിശച്ചെ.
അത്തുക്ക് ഏശു, “ഒരു നാളേക്ക് പന്നണ്ട് മണിക്കൂർ വെളിച്ചം ഒള്ളതേ? പകൽ നേരത്തിൽ നടക്കിനവേരാ ഇം ഉലകത്തിലെ വെളിച്ചമെ കാണനാലെ പുടച്ച് ബൂശിനതില്ലെ.
അങ്ക് ആക്കോവിലെ കിണര് ഒണ്ടായെ. ഏശു നടന്ത് നടന്ത് ഒത്തേ ചോന്ത് വശി അരുകിലെ കിണത്തുകാൽ ഇരുന്തെ; അന്നേരം ഒരുവോളെ ഉച്ചയായിരുക്കുമെ.
പകൽ മൂണ് മണി ആയവോളെ അവൻ ഒരു തറുശനമെ കണ്ടെ; അത്തിൽ തെയ്‌വത്തിലെ തൂതൻ കൂരയകത്തിൽ തൻകാക്ക് വരിനതെ കുറിപ്പാ കണ്ടെ; അന്നേരമേ “കൊറുനല്ലിയോശേ” ഒൺ തന്നെ വുളിക്കിനതാം കേട്ടെ.
പിത്തുനാ അവറെ അങ്കിളെ പട്ടണത്തുകാൽ പോയ് ചേന്തവോളെ മത്തിയാനെ നേരത്തിൽ പത്തിരോശ് വായാതുകേക്കുചൂട്ടി മീത്തിലെ ചിത്താറേക്ക് ഓറിപ്പോയെ.
ഒരുനാ മത്തിയാനത്തുക്ക് പുറകോട് മൂണ് മണി നേരമായവോളെ തെയ്‌വ ആലയത്തിൽ വായാതുമെ തന്നിക്കാട് പത്തിരോശും ഓകന്നാനും അങ്കോട്ടുക്ക് പോയെ.