4 അതുനാലെ അവൻ, ‘നിങ്കളും എൻ മുന്തിരി തോട്ടത്തുക്ക് പോയ് വേലെ ചെയ്യിൻ; ഏൻ നായമാനെ കൂലിയെ തരുവിളെ’ ഒൺ അവറകാക്ക് ചൊല്ലിയെ.
പിന്നെ അവൻ മൂണ് മണിക്കൂറോഞ്ച് ഒമ്പതാം മണി നേരമായവോളെ പുറപ്പട്ടെ, ചന്തേൽ പോയവോളെ ഒരു വേലേം നാതെ നിക്കിനവേരാളെ കണ്ടെ.
അവറളും പോയി, പിന്നെ മൂണ് മണി നേരമോഞ്ച് പന്നണ്ട് മണീക്കും അതോഞ്ച് പിന്നേം മൂണ് മണീക്കും അവൻ അകനയേതാൻ ചെയ്യെ.
ഏശു അങ്ക് നുൺ പോയവോളെ മത്തായി ഒൺ പേരൊള്ളെ ഒരു മനിശൻ കരമെ പിരിക്കിനാൻ ഇരുക്കിനതെ കണ്ടെ. “എനക്ക് പുറകോടേ വര്” ഒൺ അവനെ വുളിച്ചെ. അവൻ എന്തി ഏശുവുക്ക് പുറകോടേ പോയെ.
നിങ്കളിൽ ചിലവേരാ അകത്തവേരായായിരുന്തെ; ഒണ്ണാ കരുത്താവാനെ ഏശു കിരിശ്‌ത്തുവിലെ നാമത്താലേം നങ്കെ തെയ്‌വത്തിലെ ആത്തുമാവാലേം നിങ്കളെ കശുവി തെയ്‌വത്തുക്ക് ഏത്തു കൊടുക്കുകേം നീതിയൊള്ളവേരായാക്കുകേം ചെയ്യെ.
എശമാനരുകാടേ, നിങ്കാക്കും മേലോകത്തിൽ പിരിയമൊള്ളെ എശമാനൻ ഒള്ളതൊൺ നിനച്ച് നിങ്കെ വേലക്കാറാക്ക് നല്ലതാം നായമാനതാം കൊടിൻ.
ഇം വശനം ഉറപ്പാ കണ്ണടച്ച് നമ്പുളതാൻ; തെയ്‌വമെ നമ്പിയവേരാ ഉടവുറളമേ നല്ലെ കാരിയങ്കാടെ ചെയ്‌വെ ഒപ്പണയ്‌ക്കേക്കുചൂട്ടി നീ ഇം കാരിയമെല്ലാം കണ്ടിപ്പാ ചൊല്ലോണുമൊൺ ഏൻ ആശിക്കിനെ. ഇം വശനമെല്ലാം എപ്പേരുപ്പട്ടതും എല്ലാരുക്കും ഉതവിയാനതും താൻ.
അതുനാലെ നിങ്കെ മനശ്ശൊരുക്കമും ഉടവനുടവൻ പിരിയമെ അടക്കി വയ്‌പ്പേക്കൊള്ളെ തകിതിയൊള്ളവേരാളായ് ഏശുകിരിശ്ത്തു തിരുമ്പി വരിനവോളെ നിങ്കാക്ക് കിടയ്‌ക്കേക്കൊള്ളെ ഇരക്കത്തിലെ രച്ചേക്കുചൂട്ടി ആശയോടെ ഇരുന്ത് നടേൻ.