8 പിന്നെ കെരോതാവ്, “നിങ്കെ പോയി പുള്ളേ ചൊല്ലി കെവുനമാ തേടിൻ; കണ്ടതൊണ്ണാ ഏനും പോയ് അവനെ വണങ്കിളത്തുക്ക് വന്തു ചൊല്ലിൻ” ഒൺ ചൊല്ലി അവറളെ ബെതിലകേമുക്ക് കടത്തിവുട്ടെ.
കെരോതാവ് രാശാവായ് അതികാരമെ നടത്തിയിരുന്തെ കാലത്തിൽ എകൂതിയാവിലെ ബെതിലകേമ് ഒണ്ണെ പട്ടണത്തിൽ ഏശു പുറന്തെ. അക്കാലത്തിൽ വെള്ളികാടചൊല്ലി നല്ലാ അറിവൊള്ളെ ചിലെ വൻ അറിവാളികെ കിശക്കോട് നുൺ എരുശലേമുക്ക് വന്തുചേന്തെ.
പിന്നെ കെരോതാ രാശാവ് കിശക്കോട് നുണ്ണൊള്ളെ അറിവാളികളെ കോളാരാ ഉടയാകാക്ക് വുളിച്ചെടുത്ത്, വാനത്തിൽ വെള്ളി വെളിപ്പട്ടെ നേരമെ കുറിപ്പാ അവറകാൽ കേട്ടറിഞ്ചെ.
രാശാവ് ചൊല്ലിയതുവോലെ അവറെ പുറപ്പട്ടെ; അവറെ കിശക്കോട് കണ്ടെ അതേ വെള്ളി അവറാത്തുക്ക് മീത്തോടേ പോയെ. പുള്ളെ കിടക്കിനെ പണ്ണേക്ക് മീത്തോട് വന്തതും അത് നിളച്ചേയെ.