1 അന്നേരത്തിൽ ശിശിയരുകാട് ഏശുവുകാക്ക് വന്ത്, “ആരുനേ മേലോകെ രാച്ചത്തിൽ വലിയവൻ?” ഒൺ കേട്ടെ.
അത്തുക്ക് ഏശു ഒരു പുള്ളെ കുഞ്ചെ കിട്ടേക്ക് വുളിച്ച് അവറാത്തുക്ക് നടുവയെ നുറുത്തിയോൺ,
നിങ്കളിൽ വലിയെ വലിയവൻ നിങ്കാക്ക് ഏവലാളി ആകോണും.
“തെയ്‌വ രാച്ചം നിങ്കാക്ക് കിട്ടെ വന്തേയനാലെ നിങ്കെ ചെയ്‌നടക്കിനെ പാപമെ വുട്ടൊറിഞ്ച് മനം തിരുമ്പോണും” ഒൺ വുളിച്ച് ചൊല്ലിയെ.
എന്നെ കരുത്താവേ, കരുത്താവേ, ഒൺ വുളിക്കിനെ എല്ലാരും നാത്തെ, മേലോകത്തിലെ എൻ തകപ്പൻ പിരിയമെ ചെയ്യിനവൻതാൻ തെയ്‌വ രാച്ചത്തുക്ക് പോനത്.
നിങ്കെ എല്ലാരും ഒരേയൊരു തെയ്‌വത്തിലെ മക്കതാൻ ഒൺ നിനച്ച് അക്കുമിക്കും മാനിക്കുകേം ആത്തിരമായും ഇരിൻ.
ഒവ്വൊരു കാരിയമാം ഉടവനുടവൻ പിരിയത്തുക്കുചൂട്ടിയോ പൊങ്കാരത്തുക്കുചൂട്ടിയോ ചെയ്‌വാനില്ലെ. ഒണ്ണാ എളിമയാ ഇരുന്ത് നടന്ത് ഒരാ ഇനിയൊള്ളവേരാളെ തന്നക്കാട്ടി വലിയവൻ ഒൺ നിനയ്‌ക്കോണും.