21 അണ്ണേക്കിരുന്ത് ഏശു ഉടയാ ശിശിയരുകാക്ക്, “ഏൻ എരുശലേമുക്കു പോവുകേം മൂപ്പരുകാടും വലിയെ പൂയാരിയേരും മതപണ്ടിതരുകാടും തണ്ടിക്കുകേം കൊല്ലുകേം മൂണാമതുനാ ഉശിരോറി എന്തി വരുകേം ചെയ്യും” ഒൺ ചൊല്ലി തുടയ്‌ങ്കെ.
പലകപ്പാട്ടുകാറൻ ഓനായ് എന്നാ കടലിലെ വൻ മീൻ വകുത്തിൽ മൂണ് റാവും മൂണ് പകലും കിടന്തതുവോലെ മനിശൻ മകനാനെ ഏനും മൂണുറാവും മൂണ് പകലും പൂമിയകത്തിൽ ഇരുക്കും.
പത്തിരോശ് ഏശുവെ ഒരുക്കോട്ടുക്ക് മാത്തി കൊണ്ടേയാലെ, “ഒരു കാലത്തിലുമില്ലെ കരുത്താവേ, അകനെ നിനക്ക് ഒരു കാലത്തിലും ഒണ്ടാവാനില്ലെ” ഒൺ ചൊല്ലി പിണയ്‌ങ്കെ.
മനിശൻ മകൻ ഉടയാ രാച്ചത്തിൽ വരിനതെ കാണതുവരേക്ക് ഇന്നിക്കിനവേരാളിൽ ചിലവേരാ ചാകാത്ത് ഒൺ ഏൻ ചത്തിയമാ നിങ്കകാക്ക് ചൊന്നെ.”
ഒണ്ണാ ഏലിയാവു വന്തേയെ ഒൺ ഏൻ നിങ്കകാക്ക് ചൊന്നെ; ഒണ്ണാലും അവറെ അവനെ തിക്കിലാതെ ഉടവുറാത്തുക്കു തോണവോലയെല്ലാം അവൻകാക്കു ചെയ്‌കേം ചെയ്യെ. അകനയേ മനിശൻ മകനും അവറളക്കൊണ്ട് തുമ്പപ്പടുകേക്കിരുക്കിനെ” ഒൺ വതിലെ ചൊല്ലിയെ.
അവറെ മീത്തിലെ മലേൽ നുൺ ഉറങ്കി വന്തവോളെ ഏശു അവറകാൽ, “മനിശൻ മകൻ ചത്തവേരാ ഇടേൽ ഇരുന്ത് ഉശിരോറി എന്തി വരിനതുവരേക്ക് ഇം വെളിപ്പാടെ ആരുകാലും ചൊൽവാനില്ലെ” ഒൺ കൽപ്പനയിട്ടെ.
മനിശൻ മകനായ് വന്താ ഏവലെ എടുക്കെ വയ്‌പ്പേക്ക് നാത്തെ, ഏവലെടുപ്പേക്കും കനേകവേരാക്കുചൂട്ടി ഉടയാ ഉശിരെ മറുവിലയായ് കൊടുപ്പേക്കുംതാൻ വന്തെ; അതുവോലെ നിങ്കളും ചെയ്യിൻ ഒൺ ചൊല്ലിയെ.
“നിങ്കാക്ക് തിക്കിനൊള്ളവോലെ ഇരണ്ടുനാ ഓഞ്ച് പെശകാതാനേ വരിനത്? അണ്ണേക്ക് മനിശൻ മകനെ ശിലുവേൽ തറപ്പേക്ക് ഏത്തു കൊടുക്കും” ഒൺ ചൊല്ലിയെ.
ഏശു കുരവുട്ട് നിക്കയേ പന്നണ്ട് ശിശിയരിൽ ഒരായാനെ ഊതാ എന്നെ ആളും അവൻ കൂട്ടത്തിൽ വലിയെ വലിയെ പൂയാരിയേരും ചാതീ ശനത്തിലെ മൂപ്പരുകാടും കടത്തിവുട്ടെ കനേകം ആളുകേം വാളും തടീം എടുത്ത് വന്തെ.
ഒണ്ണാ വലിയെ വലിയെ പൂയാരിയേരും മൂപ്പരുകാടും ചൊല്ലിയെ കുത്തത്തുക്ക് അവൻ വതിലെ ഒണ്ണാം ചൊല്ലിയതില്ലെ.
“എശമാനനേ, അം വഞ്ചനക്കാറൻ ഉശിരോടിരുന്തവോളെ, ‘മൂണുനാളോഞ്ച് ഏൻ ഉശിരോറി എന്തിവരും’ ഒൺ ചൊല്ലിയതെ എങ്കാക്ക് നിനവ് വന്തിരുക്കിനെ.
അവൻ ഇങ്ക് നാത്തെ ഉടയാ ചൊല്ലിയവോലെ ഉശിരോറി എന്തിയേയെ; അവൻ കിടന്തെ ഇടമെ വന്തു കാണിൻ.
മനിശൻ മകനാനെ തനക്ക് കനേം തണ്ടനേ ഏൽക്കിളത് ഇരുക്കിനെ ഒണ്ണും മൂപ്പരുകാടും വലിയെ പൂയാരിയേരും മതപണ്ടിതരുകാടും ഉടയാളെ പുറിച്ച് ചൊല്ലി കൊല്ലുകേം മൂണുനാ ഓഞ്ച് താൻ ഉശിരോറി എന്തി വരുകേം ചെയ്യും ഒണ്ണും അവറാത്തുക്കു ചൊല്ലി കൊടുത്തെ.
അത്തുക്ക് ഏശു അവറകാൽ ചൊല്ലിയത് “ഏലിയാവു മിന്നേ വന്ത് എല്ലാം ചിട്ടേക്കാക്കും ചത്തിയം; ഒണ്ണാ മനിശൻ മകനുക്ക് കനേം തണ്ടനേ ഏൽക്കിളത് ഇരുക്കിനതൊൺ എളുതി വച്ചിരുക്കിനതാനേ?
ഒണ്ണാ മുതെ എനക്ക് ചരിയാനെ തണ്ടനേം ഇം വർളാട് എന്നെ പുറിച്ച് ചൊല്ലുകേം ചെയ്യിളത് ഇരുക്കിനെ.
അവൻ അവറകാൽ, “കിരിശ്ത്തു തണ്ടനെ ഏൽക്കോണുമൊണ്ണും മൂണാമതുനാ ചത്തവേരാ ഇടേൽനുൺ ഉശിരോറി എന്തി വരോണുമൊണ്ണും
അവറെ തകത്തകയൊൺ മിനിയ്‌ങ്കെ വെട്ടത്തിൽ വെളിപ്പട്ട് ഏശുവുകാൽ കുരവുട്ടതെന്തൊണ്ണാ ഉടയാ എരുശലേമിൽ നുറവേത്തുവപ്പോനെ തൻ ചാവുകാരിയമെചൊല്ലി താൻ.