നിൻ കയ്യോ കാലോ നിന്നെ പാപമെ ചെയ്യെ വയ്‌ക്കിനതൊണ്ണാ അതെ വെട്ടി ഒറിഞ്ചാകോണും; ഇരണ്ടു കയ്യും ഇരണ്ടു കാലും ഒള്ളാളായ് എണ്ണെണ്ണേക്കുമൊളെള തീയിൽ ബൂശിനതക്കാട്ടി ഒരു കയ്യോ ഒരു കാലോ നാത്തവനായ് മേലോകത്തുക്ക് കടക്കിനത് നിനക്ക് നല്ലത്.
ഒണ്ണാ അം മുനിയെ പുറത്തായ്‌ക്കോഞ്ചതും ഊമനായിരുന്താ കുരവുടുകേക്ക് തലവച്ചെ. “എങ്കെ ഇശ്‌രവേലിൽ ഇകത്തെ ഒരു കാരിയമെ ഒരു കാലത്തിലും കണ്ട് ഇരുക്കിനതില്ലെ” ഒൺ ചൊല്ലി എല്ലാരും അരിശുകപ്പട്ടെ.
ഇം ചേതിയെ കേട്ടവൻ കേട്ടവൻ വെരുണ്ടോൺ, “നല്ലതാൻ നീ ചെയ്യിനെ; ചെവി കോളാത്തവേരാക്ക് ചെവി കോപ്പേക്കും ഊമറുക്കു കുരവുടുകേക്കുമൊള്ളെ നൽവരമെ നീ കൊടുക്കിനെ” ഒണ്ണെ.
അപ്പണേ അവൻ കണ്ണുക്ക് പാരുവെ കിടച്ചെ. അവൻ തെയ്‌വത്തുക്ക് മകത്തമെ കൊടുത്ത് ഏശുവുക്ക് പുറകോടേ പോയെ; ഇതെ കണ്ടു നുണ്ണെ മാനടവനൊത്തേ തെയ്‌വത്തുക്ക് മകത്തമെ കൊടുത്തെ.