40 പലകപ്പാട്ടുകാറൻ ഓനായ് എന്നാ കടലിലെ വൻ മീൻ വകുത്തിൽ മൂണ് റാവും മൂണ് പകലും കിടന്തതുവോലെ മനിശൻ മകനാനെ ഏനും മൂണുറാവും മൂണ് പകലും പൂമിയകത്തിൽ ഇരുക്കും.
അതുനാലെ മനിശൻ മകനാനെ ഏൻ ശബത്തുക്കും കരുത്താവുതാൻ.”
അണ്ണേക്കിരുന്ത് ഏശു ഉടയാ ശിശിയരുകാക്ക്, “ഏൻ എരുശലേമുക്കു പോവുകേം മൂപ്പരുകാടും വലിയെ പൂയാരിയേരും മതപണ്ടിതരുകാടും തണ്ടിക്കുകേം കൊല്ലുകേം മൂണാമതുനാ ഉശിരോറി എന്തി വരുകേം ചെയ്യും” ഒൺ ചൊല്ലി തുടയ്‌ങ്കെ.
അവറെ അവനെ കൊല്ലും ഒണ്ണാ മൂണാമതുനാ ഉശിരോറി എന്തി വരുകേം ചെയ്യും” ഒൺ ചൊല്ലിയെ. ശിശിയരുകാട് ചരിയാനത്തിൽ കവലപ്പട്ടെ.
“തെയ്‌വ ആലയമെ പൂച്ച് മൂണുനാത്തേക്കൊള്ളേ ചെയ്യിനവനെ, നീ നിന്നമേ കാപ്പാത്ത്; നീ തെയ്‌വ മകനൊണ്ണാ ശിലുവേൽ നുൺ ഉറങ്കി വര്” ഒൺ ചൊല്ലികിടന്ത് പോയെ.
അവൻ ഇങ്ക് നാത്തെ ഉടയാ ചൊല്ലിയവോലെ ഉശിരോറി എന്തിയേയെ; അവൻ കിടന്തെ ഇടമെ വന്തു കാണിൻ.
ഏശു അവൻകാക്ക്, “കുറുനരികാട്ടുക്ക് അളേം വാനത്തിലെ പയ്‌ക്കികാട്ടുക്ക് കൂടും ഒണ്ട്; മനിശൻ മകനാനെ എനക്ക് കിടപ്പകൂടി ഇടം നാത്തെ” ഒൺ ചൊല്ലിയെ.
ഏശു അവറാത്തുകാൽ, “ഇം ആലയമെ പൂച്ചൊറീൻ ഏൻ മൂണുനാത്തേക്കൊള്ളേ പിന്നേം ഇതെ ചെയ്യും” ഒൺ വതിലെ ചൊല്ലിയെ.