23 ഏശു ചെയ്യതെ കണ്ട് മാനടവൻകാട് എല്ലാരും അരിശുകപ്പട്ട് പറന്ത്, “ചെൻ താവീത് മകൻതാനീ?” ഒൺ കേട്ടെ.
അവ്വിടത്തിൽ നുൺ ഒരു കനാനിയാവുകാറത്തി പെൺമ്പുള്ളെ അവൻകാക്ക് വന്ത്, “കരുത്താവേ, താവീത് മകനേ, എൻകാക്ക് കനിവെ കാട്ടോണുമെ; എൻ മകേക്ക് മുനിയോറി ചങ്കട്ടമായ് ഇരുക്കിനെ” ഒൺ കതറി കോന്ത് ചൊല്ലിയെ.
ഏശുവുക്ക് മിന്നുക്കും പുറക്കും നടന്തെ മാനടവൻകാട്, “താവീത് മകനുക്ക് ഓശന്നാ; കരുത്താവു നാമത്തിൽ വരിനവൻ മകിമപ്പടട്ടെ; മേലോകത്തിൽ ഇരുക്കിനെ തെയ്‌വത്തുക്ക് മകത്തം ഓശന്നാ” ഒൺ വലിയതാ വുളിച്ച് ചൊല്ലികിട്ടേ ഇരുന്തെ.
ഏശു ഇം വശനമെ ചൊല്ലി ഓഞ്ചവോളെ അവൻ പടിയ്‌ക്കെ വച്ചതെ കേട്ട് അവറെ അരിശുകപ്പട്ടെ.
ഏശു അങ്ക് ഇരുന്ത് മില്ലോട്ടുക്ക് പോയവോളെ ഇരണ്ടു കുരുടരുകാട്, “താവീത് മകനേ, എങ്കകാൽ കനിവെ കാട്ടോണുമെ” ഒൺ കതറി കോന്ത് പുറകോടേ പോയെ.
ഒണ്ണാ അം മുനിയെ പുറത്തായ്‌ക്കോഞ്ചതും ഊമനായിരുന്താ കുരവുടുകേക്ക് തലവച്ചെ. “എങ്കെ ഇശ്‌രവേലിൽ ഇകത്തെ ഒരു കാരിയമെ ഒരു കാലത്തിലും കണ്ട് ഇരുക്കിനതില്ലെ” ഒൺ ചൊല്ലി എല്ലാരും അരിശുകപ്പട്ടെ.
“ഏൻ ഇത്തിനെ കാലം ചെയ്യെ കാരിയങ്കാടയെല്ലാം എൻകാൽ ചൊല്ലിയെ ഒരു മനിശനെ വന്തു കാണിൻ; അവൻ ഒരുവോളെ കിരിശ്ത്തുതാനോ?” ഒൺ ചൊല്ലിയെ.