16 അവനെ ചൊല്ലി ആരുകാലും ചൊൽവാനില്ലെ ഒൺ അവറകാൽ താക്കലെ ഇടുകേം ചെയ്യെ.
പലകപ്പാട്ടുക്കാറൻ എശ്ശയ്യാവുനാലെ തെയ്‌വം ചൊല്ലിയത് നടമാടിളത്തുക്കുതാൻ അവറെ ഇകനെ ചെയ്യത്.
അവറെ മീത്തിലെ മലേൽ നുൺ ഉറങ്കി വന്തവോളെ ഏശു അവറകാൽ, “മനിശൻ മകൻ ചത്തവേരാ ഇടേൽ ഇരുന്ത് ഉശിരോറി എന്തി വരിനതുവരേക്ക് ഇം വെളിപ്പാടെ ആരുകാലും ചൊൽവാനില്ലെ” ഒൺ കൽപ്പനയിട്ടെ.
ഏശു അവൻകാൽ, “ഇങ്കെ നോക്ക്, ഇതെ ആരുകാലും ചൊൽവാനില്ലെ; ഒണ്ണാ തെയ്‌വ ആലയത്തിലെ പൂയാരീകാൽ നിന്നമേ കാട്ടി, നോയ് മാറിയേയതൊണ്ണെ അടകാളത്തുക്ക് മോശെ ചൊല്ലിയെ പുറമാണംവോലെ കാണിയ്‌ക്കേ കൊടിൻ.”
അന്നേരമേ അവറാത്തുക്ക് പാരുവെ കിടച്ചെ; പിന്നെ ഏശു അവറാത്തുകാക്ക്, “ഇതെ ആരുകാലും ചൊൽവാനില്ലെ” ഒൺ താക്കലെ ചൊല്ലിയെ.
ഏശു ശിശിയരും മത്തും കെലീലാ തേക്കത്തുകാൽ വന്തെ; അന്നേരം വലിയെ ഒരു ആൾ കൂട്ടം കെലീലേൽ നുണ്ണും എകൂതിയാവിൽ നുണ്ണും
ഇതെ ആരുകാലും ചൊൽവാനില്ലയൊൺ തിട്ടമിട്ട് പിന്നേം പിന്നേം ചൊല്ലിയപ്പണും കുലവയാ ഇം ചേതിയെ അവറെ ചൊല്ലി നടന്തെ.