13 പിന്നെ ഏശു കയ് വറണ്ടെ മനിശൻകാക്ക്, “നിൻ കയ്യെ നീട്ട്” ഒൺ ചൊല്ലിയെ. അവൻ കയ്യെ നീട്ടി, അത് ഇനിയോരു കയ് വോലെ ചുകം കിടച്ചെ.
ഏശു കയ്യെ നീട്ടി അവനെ തൊട്ട്, “എനക്ക് മനശൊള്ളെ; നീ ചുത്തമൊള്ളവനാക്” ഒൺ ചൊല്ലിയെ; അപ്പണേ കട്ടച്ചീക്ക് മാറി ചുത്തമായെ.
പുടീയൊൺ അവെ നട്ടമാ നുൺ തെയ്‌വ നാമത്തുക്ക് മകത്തമെ കൊടുത്തെ.
പുബുളിയോശ് തന്താര് നോവുനാലേം തൂർകെ പുടിച്ചും കിടക്കുമെ. പവുലോശ് അവ്വാൾകാൽ പോയ് കയ്യെ വച്ച് വായാതിയതും നോയ് വുട്ടുപോയെ.