17 എങ്കെ നിങ്കാക്കുചൂട്ടി കുശലെ ഊതിയെ, നിങ്കെ ആടിയതില്ലെ; എങ്കെ പെരിളെ ചൊല്ലി കോന്തെ, നിങ്കെ കോന്തതില്ലെ; ഇകനെ ചന്തേലിരുന്ത് അക്കുമിക്കും വുളിച്ച് ചൊന്നെ കുഞ്ചിക്കാടുവോലതാൻ അവറെ.
ഇം വർളാട്ടിലെ മാനടവനെ ഏൻ എന്തനേത്തിൽ പേരേത്തി ചൊൽവിളെ? അവറെ എകത്തവേരാ?
എന്തൊണ്ണാ രാട്ടിപിരാട്ടുകാറൻ ഓകന്നാൻ അപ്പമെ തിന്നാതേം വീഞ്ചെ കുടിയാതേം വന്തിരുക്കിനെ; അവനേത്തിൽ പിശാശിരുക്കിനെ ഒൺ നിങ്കെ ചൊന്നെ.
കലിയാണക്കാറൻ കൂട്ടത്തിൽ ഇരുക്കിനവോളെ വിരുന്താളികെ പഞ്ചത്തുക്ക് ഇരുക്കേക്ക് മുടിയുമീ? നിച്ചമാ ഇല്ലെ; ഒണ്ണാ കലിയാണക്കാറൻ അവറളെ വുട്ടു പുറിയിനെ കാലം വരും; അണ്ണേക്ക് അവറെ നോയ്‌മ്പെ എടുക്കും.
പിന്നെ ഏശു എകൂതര് പള്ളീലെ മൂപ്പൻ കൂരയകത്തിൽ ഓറിയവോളെ കുശലെ ഊതിനവേരാളാം പെരിളെ ചൊല്ലി കേശിനവേരാളാം കണ്ടാലെ,
അമ്പോളെ അവൻ വലിയെ മകൻ ഉശത്തിൽ വേലേ ചെയ്‌മെ; അവൻ കൂരേകാൽ വന്തവോളെ ചരിയാനെ ആട്ടുപ്പാട്ടു ചത്തം കേട്ടെ.
അവനുക്കുചൂട്ടി പെരിളെ ചൊല്ലി കേശിനെ പെണ്ണാകൂടി ചേന്ത് ചരിയാനെ മാനടവൻ കൂട്ടം അവനുക്ക് പുറകോടേ പോയെ.
എങ്കെ നിങ്കാക്കുചൂട്ടി കുശലെ ഊതിയെ, നിങ്കെ ആടിയതില്ലെ; എങ്കെ പെരിളെ ചൊല്ലി കോന്തെ, നിങ്കെ കോന്തതില്ലെ. ഇകനെ ചന്തേലിരുന്ത് അക്കുമിക്കും വുളിച്ച് ചൊന്നെ കുഞ്ചിക്കാടുവോലതാൻ അവറെ.
എല്ലാരും അവളെ നിനച്ച് പെരിളെ ചൊല്ലി കോന്തിരുന്തവോളെ “കേശാതേൻ, അവെ ചാകാപ്പോയെ ഉറങ്കിനത് മട്ടുംതാൻ” ഒൺ ചൊല്ലിയെ.