9 നിങ്കെ ഉടവൻ കൊടുക്കിൽ തങ്കമോ വെളളിയോ ചെമ്പുതുട്ടോ എടുപ്പാനില്ലെ.
നോയാളികേക്ക് ചുകമെ കൊടുക്കേം ചത്തവേരാക്ക് ഉശിരെ കൊടുക്കുകേം കട്ടച്ചീക്ക് നോയാളികളെ ചുത്തമാക്കുകേം മുനികാടെ മുടുക്കുകേം ചെയ്യിൻ; നിങ്കാക്ക് മത്തം കിടച്ചത് മത്തമേ കൊടിൻ.
പിന്നെ പന്നണ്ട് ശിശിയരുകാടെ ഉടയാകാക്ക് വുളിച്ച്, ഇരണ്ടാളെ വീതം മുനിയെ ഉറക്കുകേക്കൊള്ളെ അതികാരമെ കൊടുത്ത് കടത്തിവുട്ടെ.
പിന്നെ ഏശു ശിശിയരുകാൽ, “ഏൻ നിങ്കളെ പണെ പയ്യേം മാരാപ്പും ചെരുപ്പും നാതെ കടത്തിവുട്ടവോളെ എന്തൊണ്ണാലും കുറവ് നിങ്കാക്ക് ഒണ്ടായതീ?” ഒൺ കേട്ടെ. അത്തുക്ക് അവറെ “ഒരു കുറവും ഒണ്ടായതില്ലെ” ഒൺ വതിലെ ചൊല്ലിയെ.