3 കെരോതാവു കണക്കെ പിള്ളയാനെ കൂശ്ശാവ് എന്നാ പെൺ ഓകന്നാവും ശൂശന്നാവും വോറേ കനേകം പെണ്ണാകാടും അം കൂട്ടത്തിൽ ഒണ്ടായെ. ചേരയെല്ലാം ഉടവുറെ മുതലെ എടുത്ത് ഏശുവുക്കും ശിശിയരുക്കും പമ്പുലമെ ചെയ് വന്തവേരാതാൻ.
അക്കാലത്തിൽ കെലീലേലെ അതികാരിയാനെ കെരോതാവുക്ക് ഏശുവെ ചൊല്ലി കേൾവിപ്പട്ടെ.
കെരോതാവ് ഉടയാ ഉടപ്പുറപ്പാനെ പിലിപ്പോശ് പെൺ കെരോതിയാവെ പെണ്ണായ് വച്ചിരുന്തനാലെ, “അപ്പിണെ പെണ്ണായ് വച്ചിരുക്കിനത് നിനക്ക് ചരിയില്ലെ” ഒൺ ഓകന്നാൻ ചൊല്ലിയനാലെ അവനെ പുടിച്ച് കെട്ടി തടങ്കലിൽ ഇട്ടിരുന്തെ.
ഒണ്ണാ കെരോതാവ് പുറന്തനാ കെരോതിയാവിലെ മകെ കൊട്ടാരത്തിൽ എല്ലാരുക്കും മില്ലോട് ആട്ടമാടി കെരോതാവെ പിരിയപ്പടുത്തിയെ.
അം കൂരേൽ പോയി പുള്ളയെ തള്ളെ മറിയാവ് കൂട്ടത്തിൽ കണ്ട്, കുമിടവായ്‌ങ്കെ; മാരാപ്പെ പിരിച്ച് കുടത്തെ തങ്കം, തെള്ളി, മൂര് ഇതുകാടെ ബൊകുമാനമായ് അവനുക്ക് മില്ലോട് വച്ചെ.
അന്തിയായവോളെ മുന്തിരി തോട്ടത്തിലെ ഉടയാ തൻ കങ്കാണീകാൽ, എല്ലാ വേലക്കാറാളാം വുളിച്ച് പുറകോടേ വന്തവേരാക്കിരുന്ത് മില്ലോട് വന്തവേരാക്കും കൂലിയെ കൊടിൻ ഒൺ ചൊല്ലിയെ.
അത്തുക്ക് രാശാവ് അവറകാക്ക്, “ഇം എളിമയാനെ എൻ അണ്ണൻ തമ്പിയേരിൽ ഒരാക്ക് നിങ്കെ ചെയ്യതെല്ലാം എനക്ക് ചെയ് തന്തെ ഒൺ ഏൻ ചത്തിയമാ നിങ്കകാക്ക് ചൊന്നെ” ഒൺ ചൊല്ലും.
കറുമമടേനവേരാ നിങ്കകാൽ എപ്പണും ഇരുക്കിനതാനെ? ഒണ്ണാ ഏൻ എപ്പണും നിങ്കെ കൂട്ടത്തിൽ നാത്തതേ?
കെലീലേൽ നുൺ ഏശുവെ പമ്പുലമെ ചെയ് പുറകോടേ വന്തെ പലെ പെണ്ണാകാട് തുലേൽ ഇതെ നോക്കി താൻ നിക്കുമെ.
നടമായെ ഇം കാരിയങ്കാടെ അപ്പോശ്‌ത്തലരുകാക്ക് ചൊല്ലിയത് മക്ത്തലനക്കാറത്തി മറിയാവും ഓകന്നാവും ആക്കോവ് തള്ളെ മറിയാവും അവറെ കൂട്ടത്തിൽ ഒണ്ടായെ വോറേ പെണ്ണാളും താൻ.
അപ്പുറാണികേകാലൊള്ളെ കരുതൽനാലെ നാത്തെ അവൻ ഇകനെ ചൊല്ലിയത്. എന്തൊണ്ണാ അവൻ കളുക്കൻ ആയതുനാലേം പണപ്പയ്യെ ഓമ്പി വയ്‌ക്കുമതു അവൻ ആയതുനാലേം അത്തിൽ നുൺ എടുത്തോമവതും നാലതാൻ അവൻ ഇകനെ കുരവുട്ടത്.
അന്തിയോക്കിയാവിലെ ശവേൽ ഏശുവെ കുമിടെ വായ്‌ങ്കിരുന്തെ മാനടവൻ ഇടേൽ ബർന്നബാശ്, കറുത്തവൻ ഒൺ ചൊന്നെ ശീമോൻ, കുറേനായിലെ ലുക്കിയോശ്, ഊരു മൂപ്പൻ കെരോതാവും മത്തും വളന്ത മനായേൽ, ശവുൽ ഒണ്ണീ പലകപ്പാട്ടുക്കാറാളും പടിയ്‌ക്കെ വയ്‌ക്കുമവേരാളും ഇരുന്തെ.
നങ്കെ കരുത്താവാനെ ഏശു കിരിശ്‌ത്തുവിലെ ഇരക്കം എന്തൊൺ നിങ്കാക്ക് തിക്കിനൊള്ളതാനെ? അപ്പുറാണികയായിരുന്തെ നിങ്കളെ ചൊത്ത് ചുമുത്തിരം ഒള്ളവേരായാക്കേക്കുചൂട്ടി ചൊത്ത് ചുമുത്തിരമൊള്ളവനാനെ അവൻ നിങ്കാക്കുചൂട്ടി അപ്പുറാണിയായെ.
ഇങ്കിളെ തെയ്‌വ മക്കകാട് മുച്ചൂടും മുയ്‌ക്കമാ കയിശര് രാശാവ് കൊട്ടാരത്തിൽ ഒള്ളവേരാളും നിങ്കാക്ക് വണക്കമെ ചൊന്നെ.
പുള്ളെ കുട്ടികളെ നല്ലെ ചൊല്ലിൽ വളത്തീം വിരുന്താളികേക്ക് ഏവലെ എടുത്തും കൂരേൽ വരിനെ തെയ്‌വ വേലക്കാറാ കാലെ കശുവീം കറുമമടേനവേരാക്ക് ഉതവിയെ ചെയ്യിനാളുമാകോണും. ഇകനെ നല്ലെ ചെയ്‌തികളെ ചെയ്യിനാളമട്ടും താൻ തൂക്കാലിച്ചി കൂട്ടത്തിൽ കൂട്ടുകേക്ക്.