43 അശുക്കൽ പശം കായ്‌ക്കിനെ നല്ലെ മരമില്ലെ; നല്ലെ പശം കായ്‌ക്കിനെ അശുക്കൽ മരമുമില്ലെ.
മരം നല്ലത് ഒണ്ണാ കായ് കനീം നല്ലതാൻ; അല്ലാട്ടി മരം അശുക്കൽ ഒണ്ണാ കായ് കനീം അശുക്കൽ താൻ; കായ് കനീൽ നുൺ മരം എകത്തതൊൺ തിക്കിലൊണ്ടാകും.
ഇപ്പണേ മരത്തിലെ വേരെ വെട്ടുകേക്ക് കോടാലിയെ ഓയ്‌ങ്കി വച്ചിരുക്കിനെ. നല്ലെ കനി കായാത്തെ മരമയെല്ലാം വെട്ടി തീയിലിട്ടാകും.
ഉടവൻ കണ്ണിൽ ഇരുക്കിനെ കോലെ കാണാത്തെ നിനക്ക്, ‘നിൽ, നിൻ കണ്ണിലെ തൂശിയെ എടുത്തൊറിയട്ടെ’ ഒൺ ഇണങ്കൻകാൽ ചൊൽകേക്ക് എകനെ മുടിഞ്ചോകും? നരി ചാമിക്കാറനേ, മുതെ നിൻ ചൊന്തെ കണ്ണിലെ കോലെ എടുത്തൊറി; അപ്പെ ഇണങ്കൻ കണ്ണിലെ തൂശിയെ എടുത്തൊറീകേക്ക് വെടിപ്പാ കാണാമില്ലേ?”