4 കുരവുട്ടോഞ്ച് അവൻ ശീമോൻകാൽ, “വള്ളമെ ആശമൊളളാനുക്ക് കൊണ്ടേയ് മീനെ പുടിക്കേക്ക് നിങ്കെ വലേ ഇടിൻ” ഒൺ ചൊല്ലിയെ.
ഒണ്ണാലും നാം അവറാത്തുക്ക് തടങ്കൽ ഒണ്ടാകാതെ ഇരുപ്പേക്ക് നീ തേക്കത്തുക്ക് പോയ് ചൂണ്ടലയിട്ട് മുതെ കിടയ്‌ക്കിനെ മീനെ എട്; അത്തിലെ വായെ പുളക്കിനവോളെ ഒരു തുട്ടു കാണും; അതെ എടുത്തു എനക്കും നിനക്കുംചൂട്ടി കരമെ കൊട്” ഒൺ ചൊല്ലിയെ.
അത്തുക്ക് ശീമോൻ, “അന്താൻ എശമാനനേ, എങ്കെ റാവെല്ലാം വലയിട്ടപ്പണും ഒരു കുരുമ്പകൂടി കിടയാപ്പോയെ; ഒണ്ണാലും ഏൻ നിൻ ചൊല്ലുക്ക് വലയെ ഉറക്കാം” ഒൺ വതിലെ ചൊല്ലിയെ.
“നിങ്കെ വള്ളത്തിലെ വലത്തക്കോട് വലെ ഇടിൻ; അന്നേരം നിങ്കാക്ക് മീൻ കിടയ്‌ക്കും” ഒൺ ഏശു ചൊല്ലിയെ. അകനെ അവറെ ചെയ്യവോളെ കനേം മീൻ ഓറിയതുനാലെ വലയെ വലിച്ചേത്തുകേക്ക് കൂടാപ്പോയെ.