21 അത്തുക്ക് പരീശരും മതപണ്ടിതരും, “തെയ്‌വ കുത്തമെ ചൊന്നെ ചെൻ ആര്? തെയ്‌വത്തുക്കല്ലാതെ പാപങ്കാടെ മന്നിപ്പേക്ക് വോറാരുക്കും മുടിയാത്ത്” ഒൺ നിനച്ചിരുന്തെ.
അപ്പണേ വലിയെ പൂയാരി ഉടയാ തുണിയെ വലിച്ച് കിച്ച്, “ചെൻ തെയ്‌വ കുത്തമെ ചൊല്ലിയാച്ചെ; ഇനി ശാച്ചികളക്കൊണ്ട് നങ്കാക്ക് എന്തൻ തേവെ? നിങ്കളും ഇപ്പെ ചെൻ ചൊല്ലിയെ തെയ്‌വ കുത്തമെ കേട്ടേയതാനെ?
അമ്പോളെ മതപണ്ടിതരിൽ ചിലവേരാ ഇതെ കണ്ടാലെ, “ചെൻ തെയ്‌വ കുത്തമതാൻ ചൊന്നത്” ഒൺ മനശീൽ നിനച്ചെ.
പാപമെ വുട്ട് മനം തിരുമ്പിയേയെ ഒൺ കാട്ടുവേക്ക് തകുന്തെ കാരിയങ്കാടെ ചെയ്യിൻ. ‘അബുറാകാം എങ്കാക്ക് വലിയെ തമുത്തനായ് ഒള്ളെ’ ഒൺ നിനയ്‌പ്പാനില്ലെ; എന്തൊണ്ണാ ഇം കൽകാട്ടിൽ നുൺ അബുറാകാത്തുക്ക് മക്കളെ കൊടുക്കേക്ക് തെയ്‌വത്തുക്ക് മുടിയും ഒൺ ഏൻ നിങ്കകാക്ക് ചൊന്നെ.”
ഒരുനാ ഏശു തെയ്‌വ വശനമെ പടിയ്‌ക്കെ വച്ചിരുന്തവോളെ കെലീലേലും എകൂതിയാവിലും ചുത്തുകോട്ടിലുമിരുക്കിനെ എല്ലാ കൂറാ നുണ്ണും എരുശലേമിലിരുന്തും വന്തെ പരീശരും മതപണ്ടിതരും അങ്ക് ഇരുന്തെ. നോയാളികേക്ക് ചുകമെ കൊടുപ്പേക്കൊള്ളെ കരുത്താവിലെ ചക്കിതി അവനേത്തിലൊണ്ടായെ.
അവറെ നിനച്ചിരുന്തത് ഏശുവുക്ക് വെളിവായതും, “നിങ്കെ എന്തുക്ക് ഇകനെ ഇതയത്തിൽ നിനയ്‌ക്കിനെ?
അവൻ കൂട്ടത്തിൽ തിൻബേക്ക് ഇരുന്തവേരാ, “പാപമെ മന്നിക്കിനെ ചെൻ ആര്” ഒൺ തങ്കവാട്ടിലേ കേട്ടെ.
“ഇതുനാലെ ഒണ്ണുമില്ലെ എങ്കെ നിന്നെ കല്ലെ ഒറീനത്, ഒണ്ണാ നീ ഒരു പുശു മനിശനായിരുക്കയിലേ നിന്നമേ തെയ്‌വമൊൺ അവകാശപ്പട്ട് തെയ്‌വ കുത്തമെ ചൊന്നതുനാലതാൻ” ഒൺ എകൂതരുകാട് വതിലെ ചൊല്ലിയെ.
അത് മട്ടുമില്ലെ തെയ്‌വമെ ഉടയാ മക്കളെ നീതിമാൻമാരായ്‌ക്കനാലെ ആരുക്ക് ഇനി അവറളെ കുത്തം വിതിപ്പേക്കാകും?