15 പിന്നെ ഏശു എകൂതാ പള്ളീൽ പോയി മാനടവനെ പടിയ്‌ക്കെ വച്ചെ; അതെ കേട്ടവേരാ മുച്ചൂടും അവനെ ചരിയാനത്തിൽ പെരുമപ്പടുത്തിയെ.
അങ്ക് എകൂതാ പള്ളികാട്ടിൽ ഉവതേശമാം കൊടുത്തെ. ഇം ഉവതേശമെ കേട്ടവേരായെല്ലാം അരണ്ട്, “ചെന്നുക്ക് ഇം അറിവും അരിശുകമെ ചെയ്‌വേക്കൊള്ളെ തകിതീം ഏടനുൺ കിടച്ചെ?
പിന്നെ ഏശു കെലീലേൽ ഒത്തേ ചുത്തി നടന്ത് എകൂതാ പള്ളീൽ തെയ്‌വ വശനമെ പടിയ്‌ക്കെ വയ്‌ക്കുകേം തെയ്‌വ രാച്ചമെ പത്തിയൊള്ളെ നല്ലെ ചേതിയെ വുളിച്ച് ചൊല്ലുകേം മാനടവൻകാട്ടിലെ എല്ലാത്തരം നോയ് നൊടികാട്ടുക്കും എല്ലാത്തരം കെടുതീക്കും ചുകമെ കൊടുക്കുകേം ചെയ്യെ.
ഏശു പട്ടണങ്കാട്ടിലും കൂറാകാട്ടിലും പോയ് എകൂതാ പള്ളീൽ പടിയ്‌ക്കെ വയ്‌ക്കേം തെയ്‌വ രാച്ചമെ ചൊല്ലിയൊള്ളെ നല്ലെ ചേതിയെ വുളിച്ച് ചൊല്ലുകേം മാനടവൻകാട്ടിലെ എല്ലാത്തരം നോയ് നൊടികാട്ടുക്കും എല്ലാത്തരം കെടുതീക്കും ചുകമെ കൊടുക്കുകേം ചെയ്യെ.
അങ്ക് നുണ്ണെ മാനടവൻകാട് അതെ കണ്ട് അരണ്ടാലെ മാനടവൻകാട്ടുക്ക് ഇകത്തെ അതികാരമെ കൊടുത്തെ തെയ്‌വമെ മകിമപ്പടുത്തിയെ.
ഇതെ കണ്ടോൺ അവറെ അരണ്ടാലെ, “അമ്മച്ചേ, ഇതെന്തൻ പുതുവൻ ഉവതേശം? മുനികൂടി അവൻ ചൊല്ലെ കോക്കിനെ” ഒൺ തങ്കളേ കുരവുട്ടെ.
ഏശു കെലീലാ കൂറാ ബൂറാ ചുത്തി നടന്തോൺ എകൂതാ പള്ളീൽ പോയ് തെയ്‌വ കാരിയമെ വുളിച്ച് ചൊല്ലീം മുനികാടെ മുടുക്കീം വുട്ടെ.
ഒണ്ണാ അവൻ പോയവശീൽ ഉടയാക്ക് കിടച്ചെ ചുകമെ വുളിച്ച് ചൊല്ലികിടന്ത് പോയെ; അതുനാലെ ഏശുവുക്ക് പുറത്തിൽ ഉറങ്കി നടപ്പേക്ക് കൂടാതെ ആൾ നാത്താനേ ഇരുന്തെ; അപ്പണും എല്ലാ ഇടത്തിൽ നുണ്ണും ആൾകെ വരുമെ.
ഒരു ശബത്തുനാ ഏശു ഒരു എകൂതാ പള്ളീൽ തെയ്‌വ വശനമെ പടിയ്‌ക്കെ വച്ചിരുന്തെ;
ഒരുനാ ഏശു ഉടയാ പുറന്തു വളന്തെ നശരത്തുക്ക് വന്തെ. എപ്പണുമ്പോലെ ശബത്ത് നാ എകൂതാ പള്ളീൽ പോയി തെയ്‌വ വശനമെ വാശിക്കേക്ക് എന്തി നുണ്ണെ.