50 പിന്നെ ഏശു അവറളെ ബെതാനിയാവുക്ക് കൂട്ടി കൊണ്ടേയെ; അങ്കുവച്ച് അവൻ ഉടയാ കയ്യെ മീത്തുക്ക് പൊയ്‌ക്കി അവറളെ കൂശാടിയെ.
പിന്നെ അവറളെ വുട്ടു പട്ടണത്തിൽ നുൺ പുറപ്പെട്ട് ബെതാനിയാവിൽ പോയ് ചേന്ത് റാവ് അങ്ക് ഇരുന്തെ.
ഏശുവും ശിശിയരും എരുശലേമിലെ ഒലിവ് മലേക്ക് കിട്ടേലെ ബേത്‌പാകേക്കും ബെതാനിയാ ഒണ്ണാനുക്കും കിട്ടെ വന്തവോളെ,
കൂശാടിയവോളയേ അവൻ അവറളെ വുട്ട് മേലോകത്തുക്ക് ഓറി പോയെ.
പിന്നെ അവറെ ഒലിവ് മലേൽ നുൺ എരുശലേമുക്കു തിരുമ്പി പോയെ; ഇം എരുശലേം പട്ടണത്തുക്കും ഒലിവ് മലേക്കും ഒരു കിലോമീട്ടർ തുലതാൻ.
ഇതെ കുരവുട്ടോഞ്ച് അവറെ നോക്കി നിക്കയിലേ ഏശുവെ മേലോകത്തുക്ക് തെയ്‌വം എടുത്താച്ചെ; അന്നേരമേ ഒരു മഞ്ചികുമി വന്തു അവനെ അവറെ കണ്ണുക്കു മില്ലോടുനുൺ മറച്ചാച്ചെ.
അതുനാലെ വായാതുവേക്ക് മൊത്തമാ കൂടിനാൻ ആണാകാട് ഒളുങ്കാ ചുത്തമൊള്ളവേരായായിരുന്ത് കയ്‌കാടെ പൊയ്‌ക്കി വായാതോണും ഒൺതാൻ ഏൻ ആശിക്കിനത്. അവറെ കൂശോറുകയോ ഏയ്‌ല കെട്ടുകയോ ചെയ്‌വാനില്ലെ.