13 അണ്ണേക്കേ അവറെ കൂട്ടത്തിലെ ഇരണ്ടു ശിശിയരുകാട് എരുശലേമിൽ നുൺ പതിനൊണ്ണ് കിലോമീട്ടർ തുലേലെ എമ്മവൂശ് ഒണ്ണെ കൂറാക്ക് പോമെ.
ഇം നടന്തെ കാരിയങ്കാടെ അവറെ ഇരണ്ടാളും അക്കുമിക്കും ചൊല്ലികിടന്ത് പോമെ.
അന്നേരം അവറളിൽ ഒരായാനെ കിലയോപ്പാവ് ഒൺ പേരൊള്ളാ അവൻകാക്ക്, “എരുശലേമിൽ ഇം നാളുകേൽ നടന്തെ കാരിയങ്കാട് തിക്കിനാതെ ഇരുക്കിനെ പരതേശികാട്ടിൽ നീ ഒരാമട്ടും താനീ?” ഒൺ കേട്ടെ.