37 “നീ എകൂതര് രാശാവൊണ്ണാ നിന്നമേ കാപ്പാത്ത്” ഒൺ ചൊല്ലിയെ.
“ചെൻ വോറാളുകളെ കാപ്പാത്തിയെ. ഒണ്ണാ ഉടയാളമേ കാപ്പാത്തുകേക്ക് മുടീനതില്ലെ; അവൻ ഇശ്‌രവേൽ രാശാവൊണ്ണാ ഇപ്പണെ ശിലുവേൽ നുൺ ഉറങ്കി വരട്ടെ; ഒണ്ണാ എങ്കെ അവനെ നമ്പുളെ.
അവൻ തെയ്‌വത്തുകാൽ ഉടയാളെ ഒപ്പണയ്‌ക്കിനെ; തെയ്‌വത്തുക്ക് ചെന്നേത്തിൽ ആതരവിരുന്താ ഇപ്പെ വുടുതലെ കൊടുക്കട്ടെ; എന്തൊണ്ണാ ‘ഏൻ തെയ്‌വ മകൻ’ ഒൺ അവൻ ചൊല്ലിയതാനെ?” ഒൺ ചൊല്ലിയെ.
അവൻ പേരിലെ കുത്തമൊണ്ണാലെ എകൂതര് രാശാവൊൺ മീതേ എളുതീം വച്ചെ.
അവൻ കൂട്ടത്തിൽ ശിലുവേൽ തറച്ചെ ഒരു കുത്തവാളി, “നീ കിരിശ്ത്തു താനെ? നീ നിന്നാം എങ്കളാം കാപ്പാത്ത്” ഒൺ അവനെ വെക്കം കെടുത്തി ചൊല്ലിയെ.