19 ബറബാശ് ഒണ്ണാ പട്ടണത്തിൽ ഒരു കലകമെ ചെയ്യനാലേം ഒരു മനിശനെ കൊണ്ണതുനാലേം അവനെ പുടിച്ച് ഇരുട്ടറേൽ ഇട്ടിരുക്കുമെ.
കൂട്ടെ പിണക്കിൽ ഒരാളെ കൊണ്ണെ ബറബാശ് ഒണ്ണാ കുത്തവാളികളും മത്തും തടങ്കലിൽ കിടക്കുമെ.
മാനടവൻകാടെല്ലാം, “ഇമ്പാളെ കൊണ്ണൊറിഞ്ച് ബറബാശെ എങ്കാക്ക് വുട്ട് തര്” ഒൺ വലിയതാ വുളിച്ച് ചൊല്ലിയെ.
“ഇം മനിശൻ എങ്കെ ചാതികാടെ മൊത്തമാ വശീവുട്ട് മാത്തിനെ. അവൻ കയിശരുക്ക് കരമെ കൊടുക്കിനത്തുക്ക് എതിരെ ചൊല്ലുകേം താൻ കിരിശ്ത്തു ഒണ്ണെ രാശാവാനെ ഒൺ ചൊൽകേം ചെയ്യിനതെ എങ്കെ കണ്ടെ” ഒൺ ചൊല്ലി അവറെ ഏശുവുക്ക് എതിരാ കുത്തമെ ചൊൽവെ തുടയ്‌ങ്കെ.
ഏശുവെ ഒണ്ണാം ചെയ്യാതെ വുടുപ്പേക്ക് പീലാത്തോശുക്ക് മനശിരുന്തനാലെ അവൻ പിന്നേം മാനടവൻകാട്ടുകാൽ വുളിച്ച് കേട്ടെ.
അത്തുക്ക് അവറെ, “അവൻ ഉടയാ ഉവതേശത്തിൽ എകൂതിയാവിലെ മാനടവൻകാടെ ബൂറാ കലക്കമെ ചെയ്യിനെ; അവൻ കെലീലേൽ തുടയ്‌ങ്കി എരുശലേം വരേക്ക് വന്തിരുക്കിനെ” ഒൺ ഒരേപുടി നുണ്ണെ.
അപ്പെ നീയല്ലയീ ചിലനാളേക്ക് മില്ലോട് ഒരു കലകമെ ഒണ്ടായ്‌ക്കി നാലായിരംവേരാളെ കലകക്കാറാളായ്‌ക്കി മണൽ പെത്താരത്തുക്ക് കടത്തിവുട്ടെ മിശ്‌രേമുകാറൻ.
തെയ്‌വത്തുക്കുചൂട്ടി മാത്തി നുറുത്തിയവനും [കാണിയ്‌ക്ക വേലൻവോലെ] തെയ്‌വ നീമമെ പാലിച്ച് നല്ലതെ ചെയ്യിനവനുമാനെ ഏശുവെ മാത്തി നുറുത്തി, അവനുക്ക് പകറമാ ആൾകളെ കൊൺ നടക്കിനവനെ വുട്ടു തരോണും ഒൺ പീലാത്തോശുകാൽ കോക്കുകേം ചെയ്യെ.