64 അവറെ ഏശുവിലെ കണ്ണെ കെട്ടിയാലെ, “നിന്നെ അടിച്ചതാരൊൺ നീ പലകേൽ പാടി ചൊൽ” ഒൺ അവൻകാക്ക് ചൊല്ലിയെ.
“അള്ളേ, കിരിശ്‌ത്തുവേ, നിന്നെ അടിച്ചതാരൊൺ എങ്കകാക്ക് പലകേൽ പാടി ചൊൽ” ഒൺ ചൊല്ലിയെ.
ചിലവേരാ ഏശുവുക്ക് തുപ്പി, കണ്ണെ മൂടിക്കെട്ടി, കുത്തിയാലെ, “നീ അപ്പേരുപ്പട്ടാ ഒണ്ണാ നിന്നെ അടിച്ചതാരൊൺ എങ്കകാൽ പലകേൽ പാടി ചൊൽ” ഒണ്ണെ. പിന്നെ കാവൽക്കാറാ ഏത്തെടുത്ത് അടിച്ച് കൊണ്ടേയെ.