38 ശിശിയരുകാട് അവൻകാൽ ചൊല്ലിയത്, “കരുത്താവേ, ഇതി ഇങ്ക് ഇരണ്ട് വാളൊണ്ട്.” “അത് മതി” ഒൺ അവൻ അവറകാക്ക് ചൊല്ലിയെ.
അന്നേരം ഏശുവിലെ കൂട്ടത്തിലൊണ്ടായെ ഒരാ ഉടയാ വാളെ ഊരിയെടുത്ത് വലിയെ വലിയെ പൂയാരി പണ്ണക്കാറൻ ചെവിയെ വെട്ടി എടുത്താച്ചെ.
പിന്നെ അവൻ അവറകാൽ, “ഒണ്ണാ ഇപ്പെ പണെ പയ്യെ ഒള്ളാ അതെ എടുക്കട്ടെ; മാരാപ്പൊള്ളാളും അതെ എടുക്കട്ടെ; വാൾ നാത്താ ഉടവൻ പുതപ്പെ വിത്താലെ വാളെ വാങ്കട്ടെ” ഒണ്ണെ.
എന്താവെ പോനെ ഒൺ കണ്ടാലെ കൂട്ടത്തിലൊണ്ടായെ ശിശിയര് ഏശുവുകാക്ക് “കരുത്താവേ, എങ്കെ വാളെടുത്ത് വെട്ടിയാകട്ടെ?” ഒൺ കേട്ടെ.
“ഏൻ അതികാരമെ നടത്തിനെ രാച്ചം ഇം ഉലകത്തിലൊള്ളതില്ലെ. അകനെ ആയതായപ്പെ എകൂതര് എന്നെ പുടിയാത്തെ നിലേൽ എൻ ഏവലാളികെ അവറാത്തുക്ക് വുറോതമായ് പോരാടുവനായതേ? ഒണ്ണാ ഏൻ അതികാരം നടത്തിനെ രാച്ചം ഇങ്കില്ലെ” ഒൺ ഏശു ചൊല്ലിയെ.
ആയനാലെ പകലുക്കൊള്ളവേരായാനെ നങ്കെ പോതമൊള്ളവേരായായ് ഇരുക്കോണും. നമ്പിക്കേം ആത്തിരമും പടച്ചട്ടയായും നങ്കെ രച്ചേലെ ഉറപ്പ് തലേലെ പടത്തൊപ്പിയായും ഇരുക്കോണും.
ഉലകത്തിൽ മുച്ചൂടും കിരിശ്ത്തുവെ നമ്പുനെ ആളുകെ ഇതുവോലെയൊള്ളെ കായകറുമം ഏൽക്കിനതൊൺ നിനച്ച് നമ്പിക്കേൽ ഉറപ്പൊളെളവേരായായി പിശാശുകാൽ എതിരാ നില്ലിൻ.