35 പിന്നെ ഏശു ശിശിയരുകാൽ, “ഏൻ നിങ്കളെ പണെ പയ്യേം മാരാപ്പും ചെരുപ്പും നാതെ കടത്തിവുട്ടവോളെ എന്തൊണ്ണാലും കുറവ് നിങ്കാക്ക് ഒണ്ടായതീ?” ഒൺ കേട്ടെ. അത്തുക്ക് അവറെ “ഒരു കുറവും ഒണ്ടായതില്ലെ” ഒൺ വതിലെ ചൊല്ലിയെ.
നിങ്കെ പണെ പയ്യയാം മാരാപ്പാം ചെരുപ്പാം എടുപ്പാനില്ലെ; വശീൽ വച്ച് ആരളാം വണങ്കുകേം ചെയ്‌വാനില്ലെ.
അത്തുക്ക് ഏശു, “പത്തിരോശേ, നിനക്ക് എന്നെ തിക്കിനാത്തെ ഒൺ മൂണ് വട്ടം പുറിച്ച് ചൊന്നത്തുക്ക് മിന്നേ ഉണ്ണേക്കു കോശി കൂവാത്ത് ഒൺ ഏൻ നിൻകാൽ ചൊന്നെ” ഒൺ ചൊല്ലിയെ.
പിന്നെ അവൻ അവറകാൽ, “ഒണ്ണാ ഇപ്പെ പണെ പയ്യെ ഒള്ളാ അതെ എടുക്കട്ടെ; മാരാപ്പൊള്ളാളും അതെ എടുക്കട്ടെ; വാൾ നാത്താ ഉടവൻ പുതപ്പെ വിത്താലെ വാളെ വാങ്കട്ടെ” ഒണ്ണെ.
അവൻ അവറകാൽ, “നിങ്കെ പോനവോളെ തടിയോ മാരാപ്പോ അപ്പമോ പണമോ ഇരണ്ടു ചട്ടകാടോ ഒണ്ണകൂടി എടുപ്പാനില്ലെ.
“കനേകം പൊറുക്കിയാക്ക് കനേമാകയോ കുറേം പൊറുക്കിയാക്ക് കുറേമോ കിടച്ചതില്ലെ” ഒൺ എളുതിയിരുക്കിനതുവോലെ താൻ.