17 പിന്നെ ഏശു ഒരു കോപ്പി വീഞ്ചെടുത്ത് തെയ്‌വത്തുക്ക് ചോത്തിരമെ ചൊല്ലി, “ഇതെ എടുത്ത് നിങ്കെ പയ്‌ങ്കി കുടീൻ.
പിന്നെ മാനടവൻകാടെ പുൽ മന്തേൽ ഇരുപ്പേക്ക് ഏശു കൽപ്പനെ ഇട്ടെ; പിന്നെ അം അഞ്ചപ്പമാം ഇരണ്ടു മീനാം എടുത്ത് മേലോകത്തുക്ക് നോയ്‌ക്കി തെയ്‌വത്തുക്ക് നണ്ണിയെ ചൊല്ലി, നുറുക്കി ശിശിയരുകാട്ടുകാലും ശിശിയരുകാട് മാനടവൻകാട്ടുക്കും കൊടുത്തെ.
പിന്നെ അവൻ അം ഏള് അപ്പമാം മീനാം എടുത്ത് തെയ്‌വത്തുക്ക് നണ്ണിയെ ചൊല്ലി നുറുക്കി ശിശിയരുകാട് കയ്യിലും ശിശിയരുകാട് മാനടവൻകാട്ടുക്കും കൊടുത്തെ.
അവറെ തുണ്ണിരുന്തവോളെ ഏശു അപ്പമെ എടുത്ത് നണ്ണിയെ ചൊല്ലി വായാതി പിച്ചി ശിശിയരുകാട്ടുക്ക് കൊടുത്തെ, “വായ്‌ങ്കി തിന്നിൻ, ഇത് എൻ ഉടമ്പുതാൻ” ഒൺ ചൊല്ലിയെ.
അവറെ തുണ്ണിരുന്തവോളെ ഏശു അപ്പമെ എടുത്ത് നണ്ണിയെ ചൊല്ലി വായാതി പിച്ചി അവറാത്തുക്ക് കൊടുത്തെ. “ഇതെ എടിൻ ഇത് എൻ ഉടമ്പുതാൻ” ഒൺ ചൊല്ലിയെ.
പിന്നെ ഏശു അപ്പമെ എടുത്ത് നണ്ണിയെ ചൊല്ലി വായാതി പിച്ചി അവറാത്തുക്ക് കൊടുത്താലെ, “ഇത് നിങ്കാക്ക് തരിനെ എൻ ഉടമ്പ്; എന്നെ നിനയ്‌പ്പേക്ക് ഇതെ ചെയ്യിൻ” ഒൺ ചൊല്ലിയെ.
ഏശു അഞ്ചപ്പമാം ഇരണ്ടു മീനാം എടുത്ത് മേലോകത്തുക്ക് നോയ്‌ക്കി നണ്ണിയെ ചൊല്ലി വായാതി നുറുക്കി പയ്‌ങ്കി മാനടവൻകാട്ടുക്ക് കൊടുപ്പേക്ക് ശിശിയരുകാൽ കൊടുത്തെ.
എന്തൊണ്ണാ ചിലെ ആളുകെ ചിലെ നാളുകളെ കരുത്താവുക്കുചൂട്ടി വിലമതിച്ച് കാണെ; അതുവോലെ ചിലയാളുകെ ചിലെ തീൻകാടെ തിന്നുകയോ തിന്നാതിരുക്കയോ ചെയ്യിനത് കരുത്താവെ വിലമതിച്ചതുനാലതാൻ; ഒണ്ണാ ഇത്തിൽ ഏളതായാലും അത് തെയ്‌വത്തുക്ക് നണ്ണിയെ ചൊന്നെ രീതീക്കാകോണും.
കരുത്തര് മേശേക്ക് നങ്കെ എടുത്ത് തെയ്‌വത്തുക്ക് നണ്ണിയെ ചൊന്നെ വീഞ്ച് പാനെ കിരിശ്‌ത്തുവിലെ ഇലത്തത്തിൽ നങ്കാക്കൊള്ളെ കൂട്ടായ്‌മതാനേ കാട്ടിനത്? അതുവോലെ നങ്കെ പയ്‌ങ്കി തിന്നെ അപ്പം കിരിശ്‌ത്തുവിലെ ഉടമ്പിൽ നമക്കൊള്ളെ കൂട്ടായ്‌മതാനേ കാട്ടിനത്?
ഏൻ കരുത്താവിലിരുന്ത് ഏത്തെടുത്ത് നിങ്കാക്ക് പടിയ്‌ക്കെ വയ്‌ക്കിനത് എന്തൊണ്ണാ, കരുത്താവാനെ ഏശുവെ കാട്ടികൊടുത്തെ റാവ് ഏശു അപ്പമെ എടുത്ത് നണ്ണിയെ ചൊല്ലി വായാതി പിച്ചി,