12 പിന്നെ മൂണാമതും ഒരാളെ കടത്തിവുട്ടെ; അവനാം അവറെ അടിച്ച് കായപ്പടുത്തി മുടുക്കി വുട്ടെ.
അതോഞ്ച് കങ്കാണി വോറൊരാകാൽ, ‘നീ എത്തിനെ കടനെ വായ്‌ങ്കിയിരുക്കിനെ’ ഒൺ കേട്ടെ. അത്തുക്ക് അവൻ ‘നൂറ് പടി കോതമ്മെ’ ഒൺ ചൊല്ലിയെ; കങ്കാണി അവൻകാക്ക് ‘നീ കണക്ക് എളുതിനെ കായിതമെ വായ്‌ങ്കെടുത്ത് എമ്പത് ഒൺ എളുത്’ ഒൺ ചൊല്ലിയെ.
അതുനാലെ പിന്നേം വോറൊരു വേലക്കാറനെ അവറകാക്ക് കടത്തിവുട്ടെ; ഒണ്ണാ പാട്ടക്കാറാ അവനാമേ പുടിച്ച് അടിച്ച് വെക്കം കെടുത്തി മത്തം കടത്തിവുട്ടെ.
പിന്നെ മുന്തിരി തോട്ടത്തിലെ ഉടയാ ഇകനെ ചൊല്ലിയെ, ‘ഏൻ എന്തെ ചെയ്യിളെ? ഏൻ ഇനി എനക്ക് പിരിയമാ ഇരുക്കിനെ മകനെ കടത്തി വുടുക്കും; ഒരുവോളെ അവറെ അവനെ മാനിച്ചോകും’ ഒൺ ചൊല്ലിയെ.