1 ഒരുനാ ഏശു തെയ്‌വ ആലയത്തിൽ പോയി മാനടവൻകാട്ടുക്ക് തെയ്‌വ വശനമെ പടിയ്‌ക്കെ വച്ചും നല്ലെ ചേതിയെ വുളിച്ച് ചൊല്ലീം ഇരുന്തവോളെ വലിയെ പൂയാരിയേരും മതപണ്ടിതരുകാടും മൂപ്പരുകാടും അവൻകാക്ക് വന്ത്.
പിന്നെ ഏശു മാനടവൻകാക്ക്, “ഒരു കളവാണിയെ പുടിപ്പേക്ക് വരിനതുവോലയീ വാളും തടീമെടുത്ത് നിങ്കെ എന്നെ പുടിപ്പേക്ക് വരിനത്? ഒവ്വൊരുനാളും ഏൻ തെയ്‌വ ആലയത്തിലിരുന്ത് പടിയ്‌ക്കെ വച്ചവോളയെല്ലാം നിങ്കകാൽ ഇരുന്തതാനേ? അപ്പണും നിങ്കെ എന്നെ പുടിച്ചതില്ലെ.
“നീ ഏളെ അതികാരത്തിൽ ഇകനെ ചെയ്യിനെ? ഇതെ ചെയ്‌കേക്ക് നിനക്ക് അതികാരമെ തന്തത് ആര്? ഒൺ എങ്കകാൽ ചൊൽ” ഒൺ കേട്ടെ.
അതോഞ്ച് ഏശു എല്ലാ പട്ടണങ്കാട്ടിലും എല്ലാ കൂറായും പോയ് തെയ്‌വരാച്ചമെ ചൊല്ലിയൊള്ളെ നല്ലെ ചേതിയെ വുളിച്ച് ചൊല്ലിയെ. അവൻ കൂട്ടത്തിൽ പന്നണ്ട് ശിശിയരുകാടും ഒണ്ടായെ.
അത്തുക്ക് ഏശു, “ഏൻ ഉലകത്തുക്ക് ഇതെയെല്ലാം തുറന്ത് ചൊല്ലി ഇരുക്കിനെ; തെയ്‌വ ആലയത്തിലും എകൂതര് മൊത്തമാ ചേന്ത് വരിനെ ആലയത്തിലും ഏൻ എപ്പണും പടിയ്‌ക്കെ വയ്‌ക്കുമെ; ഏൻ ഒണ്ണാം ആരുക്കും തിക്കിനാതെ ചൊല്ലിയതില്ലെ.
പത്തിരോശും ഓകന്നാനും അങ്ക് ഇരുന്തവേരാകാക്ക് കുരവുട്ട് ഇരുന്തവോളയേ എകൂതാ പൂയാരിയേരും തെയ്‌വ ആലയത്തിലെ കാവൽക്കാറാ തലവനും ശതൂക്കിയരെന്നവേരാളും അവറകാക്ക് വന്തെ.
അവറെ മാനടവൻകാട്ടുകാലും എകൂതാ ചാതീലെ വലിയോരുകാടുകാലും മോശേലെ ചട്ടമെ പടിയ്‌ക്കെ വയ്‌ക്കുമവേരാകാലും ഇകനെ ചൊല്ലി അവറളെ ഉശുപ്പി വുട്ടെ; അവറെ അവനെ പുടിച്ച് കെട്ടി ശന്നത്തിരീം കൂട്ടത്തിൽ കുടത്ത് നുറുത്തിയെ.