44 അവറെ കൂട്ടത്തിലൊള്ളെ ആൾകെ കൂട്ടത്തിൽ അവൻ കാണുമൊൺ നിനച്ച് അവറെ ഒരുനാളേലെ വശി നടന്ത് പോയെ; പിന്നെ അവറെ ഉടവുറെ ചാതിയാൻകാട്ടുകാൽ എല്ലാം അവനെ തേടിയെ.
പെരുനാളോഞ്ച് അവറെ നശരത്തുക്ക് തിരുമ്പി പോയവോളെ കുണാനാനെ ഏശു എരുശലേമിലേ ഇരുക്കുകേം ഉടയാ തായ് തന്തേരുകാട്ടുക്ക് ഇതെ തിക്കിനാതേം ഇരുന്തെ.
അവറെ അവനെ കാണാപ്പോയനാലെ എരുശലേമുക്കേ തിരുമ്പി വരുകേം അവനെ തേടുകേം ചെയ്യെ.
ഏശുവെ നന്തി തിക്കിലൊള്ളവേരാളും കെലിലേൽ നുൺ അവനുക്ക് പുറകോടേ വന്തെ പെണ്ണാളും ഇത്തിനെ തുലേലായ് ഇതെ കണ്ടു നുണ്ണെ.