25 അന്നേരത്തിൽ എരുശലേമിൽ ശിമയോൻ ഒൺ പേരൊള്ളെ ഒരു മനിശൻ പിശച്ചിരുന്തെ; അവൻ നീതിയൊള്ളാളും ചാമിക്കാറനും ഇശ്‌രവേലുക്ക് രച്ചേ കാത്ത് ഇരുന്താളും താൻ; അവനിൽ തെയ്‌വ ആത്തുമാവ് ഒണ്ടായെ.
മറിയാവ് ചൊല്ലിയെ വണക്കമെ എലിശബത്ത് കേട്ടതും അവെ വകുത്തിൽ കിടന്തെ പുള്ളെ തുടിയ്‌ക്കുകേം എലിശബത്ത് തെയ്‌വ ആത്തുമാവിൽ നുറേകേം ചെയ്യെ.
അവറെ ഇരണ്ടാളും തെയ്‌വത്തുക്ക് മില്ലോട് നീതിയൊള്ളവേരാളും കരുത്താവിലെ കൽപ്പനകാടാം ചട്ടങ്കാടാം ഒരു കുറേം നാതെ പാലിച്ച് പിശച്ചവേരാളും താൻ.
ഓകന്നാൻ തന്താര് ശെക്കരിയാവ് തെയ്‌വ ആത്തുമാവിൽ നുറഞ്ച് പലകേൽ പാടി ചൊല്ലിയത് എകനെയൊണ്ണാ,
അന്നേരം അവെ അവറകാക്ക് വരുകേം തെയ്‌വ നാമമെ മകിമപ്പടുത്തുകേക്കും തലവച്ചെ. എരുശലേമിലെ വീണ്ടെടുപ്പുക്കുചൂട്ടി കാത്ത് ഇരുന്തെ എല്ലാരുകാലും അവെ പുള്ളയെചൊല്ലി ചൊല്ലിയെ.
അവൻ ഒരു ചാമിക്കാറനും തൻ കൂരക്കാറാളും മത്തും കെവുനമാ തെയ്‌വമെ കുമിടുമാളും അപ്പുറാണികയാനെ എകൂതരുക്ക് താനതറുമമെ കൊടുക്കുമാളും തെയ്‌വത്തുകാൽ എപ്പണും വായാതികിട്ട് ഇരുക്കുമാളും താൻ.
അത്തുക്ക് അവറെ, “പടത്തലവനാനെ കൊറുനല്ലിയോശുതാൻ എങ്കളെ കടത്തി വുട്ടിരുക്കിനത്; അവൻ നീതിമാനും തെയ്‌വത്തിലെ ചാമിക്കാറനും എകൂതരുകാലിരുന്ത് നല്ലെ പേരെ വായ്‌ങ്കാളും താൻ; അവൻ കൂരേക്ക് നിന്നെ വുളിപ്പേക്കും നിനക്ക് ചൊൽകേക്ക് ഒള്ളതെ കോപ്പേക്കും തെയ്‌വത്തിലെ തൂതൻ അവൻകാക്ക് ചൊല്ലിയിരുക്കിനെ” ഒൺ അവറെ ചൊല്ലിയെ.
ഉലകത്തിലെ എല്ലാ രാച്ചത്തിലിരുന്തും തെയ്‌വമെ കുമിടെ വാങ്കുവ വന്തെ എകൂതരാനെ ആളുക അണ്ണേക്ക് അങ്ക് വന്തിരുന്തെ.
അതുനാലെ തെയ്‌വത്തുക്ക് മില്ലോടും മനിശെ മാനടവനുക്ക് മില്ലോടും കുത്തം ചെയ്യാത്തവനായ് ഇരുപ്പേക്ക് എന്നാലാവതെ ഏൻ എപ്പണും നിനയ്‌ക്കിനെ.
പലകപ്പാട്ടുകാറാ ചൊന്നതൊണ്ണും മനിശൻ നിനവിൽ നുൺ നാത്തെ, ഒണ്ണാ തെയ്‌വം ചൊല്ലിയെ കാരിയം തെയ്‌വ ആത്തുമാവിൽ നുറഞ്ചി അവറെ ചൊല്ലിയതാൻ.