48 ഒണ്ണാലും മാനടവൻകാട് അവൻ ചൊല്ലിയെ പേച്ചുകാടെ മൂച്ചകൂടി വുടാതെ കേട്ട് ഇരുന്തനാലെ അവറാത്തുക്ക് അവനെ കൊൽകേക്ക് തക്കം കിടച്ചതില്ലെ.
അവൻ എപ്പണും തെയ്‌വ ആലയത്തുക്ക് പോയ് പടിയ്‌ക്കെ വയ്‌ക്കുമെ; ഒണ്ണാ വലിയെ പൂയാരിയേരും മതപണ്ടിതരുകാടും മൂപ്പരുകാടും അവനെ കൊൽകേക്കുചൂട്ടി കങ്കണം കെട്ടി നടക്കുമെ.
ഒരുനാ ഏശു തെയ്‌വ ആലയത്തിൽ പോയി മാനടവൻകാട്ടുക്ക് തെയ്‌വ വശനമെ പടിയ്‌ക്കെ വച്ചും നല്ലെ ചേതിയെ വുളിച്ച് ചൊല്ലീം ഇരുന്തവോളെ വലിയെ പൂയാരിയേരും മതപണ്ടിതരുകാടും മൂപ്പരുകാടും അവൻകാക്ക് വന്ത്.
എങ്കളെ കെവുനമാ കേട്ട് ഇരുന്തവേരാളിൽ ചരിയാനെ വിലെ ഒള്ളെ ചിവലയാനെ പട്ടുത്തുണിയെ വിത്തുകിട്ടിരുന്താളും തുയത്തയിരാവുകാറത്തിയുമാനെ ലുതിയാ ഒണ്ണെ പെൺമ്പുള്ളേം ഇരുന്തെ. അവെ തെയ്‌വമെ കുമിടെ വാങ്കുമെ പെൺമ്പുള്ളതാൻ. പവുലോശ് ചൊല്ലിയതെ നമ്പുകേക്ക് അപ്പിൺ മനശെ കരുത്താവു തുറന്തെ.