47 അവൻ എപ്പണും തെയ്‌വ ആലയത്തുക്ക് പോയ് പടിയ്‌ക്കെ വയ്‌ക്കുമെ; ഒണ്ണാ വലിയെ പൂയാരിയേരും മതപണ്ടിതരുകാടും മൂപ്പരുകാടും അവനെ കൊൽകേക്കുചൂട്ടി കങ്കണം കെട്ടി നടക്കുമെ.
ഏശു തെയ്‌വ ആലയത്തുക്ക് തിരുമ്പി വന്ത് പടിയ്‌ക്കെ വച്ചിരുന്തവോളെ വലിയെ പൂയാരിയേരും മാനടവൻകാട് മൂപ്പരുകാടും ഏശുവുകാക്ക്, “എന്തൻ അതികാരത്തിൽനേ നീ ഇതെ ചെയ്യിനത്? ഇതെ ചെയ്‌കേക്ക് നിനക്ക് അതികാരമെ തന്തത് ആര്?” ഒൺ കേട്ടെ.
പിന്നെ ഏശു മാനടവൻകാക്ക്, “ഒരു കളവാണിയെ പുടിപ്പേക്ക് വരിനതുവോലയീ വാളും തടീമെടുത്ത് നിങ്കെ എന്നെ പുടിപ്പേക്ക് വരിനത്? ഒവ്വൊരുനാളും ഏൻ തെയ്‌വ ആലയത്തിലിരുന്ത് പടിയ്‌ക്കെ വച്ചവോളയെല്ലാം നിങ്കകാൽ ഇരുന്തതാനേ? അപ്പണും നിങ്കെ എന്നെ പുടിച്ചതില്ലെ.
വലിയെ പൂയാരിയേരും മതപണ്ടിതരുകാടും ഇതെ കേട്ടാലെ ഏശുവെ കൊൽകേക്കുചൂട്ടി നിനച്ചെ. ഏശു ചൊന്നെ നല്ലെ പുത്തിയെ കേട്ട് മാനടവനൊത്തേ അരണ്ടിരുന്തനാലെ വലിയെ പൂയാരികേക്കും മതപണ്ടിതരുക്കും പേടിയായേയെ.
തങ്കളിൽ പേരേത്തി ചൊല്ലിയതൊണ്ണാലെ എകൂതാ ചാതീലെ വലിയോരുകാട് ഏശുവെ പുടിപ്പേക്ക് നടന്തപ്പണും കിടച്ചതില്ലെ; എന്തൊണ്ണാ അത്തിനാരം മാനടവൻ അങ്ക് നുണ്ണനാലെ അവറളെ നിനച്ച് പേടിച്ച് അരണ്ട് ഏശുവെ വുട്ടു മണ്ടിയേയെ.
പെശകായ്‌ക്കും പുളിപ്പ് നാത്തെ അപ്പത്തിലെ ഉലുശോകത്തുക്കും ഇരണ്ടുനാ മില്ലോടേ വലിയെ വലിയെ പൂയാരിയേരുകാടും മതപണ്ടിതരുകാടും ഏശുവെ എകനെ പുടിച്ചെടുത്ത് കൊല്ലാമൊൺ കോളാരെ ചൊല്ലി കൂട്ടിയെ.
ഒവ്വൊരുനാളും ഏൻ തെയ്‌വ ആലയത്തിലിരുന്ത് പടിയ്‌ക്കെ വച്ചവോളയെല്ലാം നിങ്കകാൽ ഇരുന്തതാനേ? അപ്പണും നിങ്കെ എന്നെ പുടിച്ചതില്ലെ. ഒണ്ണാ തെയ്‌വ കാരിയം നടക്കോണുമൊൺതാനേ.”
ഒണ്ണാലും മാനടവൻകാട് അവൻ ചൊല്ലിയെ പേച്ചുകാടെ മൂച്ചകൂടി വുടാതെ കേട്ട് ഇരുന്തനാലെ അവറാത്തുക്ക് അവനെ കൊൽകേക്ക് തക്കം കിടച്ചതില്ലെ.
ഇകനയവൻ പേരേത്തി ചൊല്ലിയത് അവറളെ പത്തിതാൻ ഒൺ മതപണ്ടിതരുകാടും വലിയെ പൂയാരികാടും നിനച്ചാലെ അവനെ പുടിപ്പേക്ക് നിനച്ചെ; ഒണ്ണാ മാനടവൻ നാലെ അവറെ അരണ്ടെ.
അവറെ പിന്നേം അവനെ പുടിപ്പേക്ക് നോയ്‌ക്കെ ഒണ്ണാ അവറെ കയ്യിൽ നുണ്ണും ഉതറി മണ്ടിയേയെ.
അത്തുക്ക് ഏശു, “ഏൻ ഉലകത്തുക്ക് ഇതെയെല്ലാം തുറന്ത് ചൊല്ലി ഇരുക്കിനെ; തെയ്‌വ ആലയത്തിലും എകൂതര് മൊത്തമാ ചേന്ത് വരിനെ ആലയത്തിലും ഏൻ എപ്പണും പടിയ്‌ക്കെ വയ്‌ക്കുമെ; ഏൻ ഒണ്ണാം ആരുക്കും തിക്കിനാതെ ചൊല്ലിയതില്ലെ.
മോശെ നിങ്കാക്ക് നായപുറമാണമെ തന്തിരുക്കിനതാനെ? ഒണ്ണാലും നിങ്കെ ആരും നായപുറമാണമെ പാലിക്കിനതില്ലെ. അപ്പണും എന്നെ കൊൽകേക്ക് നോക്കിനത് എന്തുക്ക്?”
അവറളിൽ ചിലവേരാ അവനെ പുടിപ്പേക്ക് നോയ്‌ക്കെ ഒണ്ണാ ആരും അവനേത്തിൽ ആരും കയ്യെ വച്ചതില്ലെ.