40 “ചേരെ കുരവുടാതെ ഇരുന്താ കൽകാട് ചരിയാനത്തിൽ കുലവപ്പടും ഒൺ ഏൻ നിങ്കകാൽ ചൊന്നെ” ഒൺ അവൻ വതിലെ ചൊല്ലിയെ.
ഒരുവോളെ മത്തിയാനം പന്നണ്ടാം മണി നേരമായവോളെ തേശം ബൂറാ ചരിയാനെ ഇരുട്ടായെ; അത് മൂണുമണി നേരം വരേക്ക് നുണ്ണെ.
‘അബുറാകാം എങ്കാക്ക് വലിയെ തമുത്തനായ് ഒള്ളെ’ ഒൺ നിനയ്‌പ്പാനില്ലെ. എന്തൊണ്ണാ ഇം കൽകാട്ടിൽ നുൺ അബുറാകാത്തുക്ക് മക്കളെ കൊടുക്കേക്ക് തെയ്‌വത്തുക്ക് മുടിയും ഒൺ ഏൻ നിങ്കകാക്ക് ചൊന്നെ.
ഏശു എരുശലേം പട്ടണത്തുക്ക് കിട്ടെ വന്തവോളെ പട്ടണമെ കണ്ട് അതെ നിനച്ച്,
തെയ്‌വ നമ്പിക്കെ നാത്തെ ആളുകേക്ക് എന്തു നടക്കുമൊൺ നങ്കാക്ക് ഒരു അടകാളമാ തെയ്‌വം ചോതോം, കോമോറാ എന്നെ പട്ടണങ്കാടെ തീയെ ഇട്ടു നാശമെ ചെയ്യെ.