4 അതുനാലെ അവൻ മാനടവനുക്ക് മില്ലോട്ടുക്ക് ഓടിപ്പോയ് ഏശുവെ കാൺമ്പച്ചൂട്ടി ഒരു കാട്ടത്തി മരത്തിലോറിയെ. എന്തൊണ്ണാ ഏശു അം വശിയെ വരുമെ.
അത്തുക്ക് കരുത്താവ് അവറകാക്ക്, “കടുകു മണീലത്തിനെ നമ്പിക്കെ നിങ്കാക്കിരുന്താ ഇം കാട്ടത്തീകാക്ക് വേരോടെ കടലിൽ പോയ് നിൽ ഒൺ ചൊല്ലിയാ അത് നിങ്കെ ചൊല്ലെ കോക്കും” ഒണ്ണെ.
ഏശു ആരൊൺ കാൺമ്പച്ചൂട്ടി അവൻ പയണമിട്ടെ, ഒണ്ണാ അവനുക്ക് പൊക്കെ കുറവുനാലേം ചരിയാനെ ആൾ കന്നനാലേം ഏശുവെ കാൺമ്പേക്ക് കൂടാപ്പോയെ.
ഏശു അവുടെ വന്തതും മീത്തുക്ക് നോയ്‌ക്കി, “ശക്കായിയേ, വേമാ ഉറങ്കി വര്; ഏൻ ഉണ്ണേക്ക് നിൻ കൂരേൽ ഇരുക്കിളതേതാൻ” ഒൺ ചൊല്ലിയെ.
ഒണ്ണാ ചരിയാനെ ആൾ കന്നനാലെ നോയാളിയെ അകത്തുക്ക് കൊണ്ടോകേക്ക് കൂടാപ്പോയെ. അതുനാലെ ഏശു ഇരുന്തെ കൂരേക്ക് മീത്തോളെ ഓടെ ഉളക്കി നോയാളിയെ പല്ലക്കോടെ അടീയ്‌ക്ക് ഉറയ്‌ക്കി, മാനടവൻകാട്ടുക്ക് ഇടേൽ ഏശുവുക്ക് മില്ലോടേ ഉറക്കി വച്ചെ.